“എം.എൻ.എം” ത്രയം വേർപിരിയുന്നു ; എംബാപ്പയെ നിലനിർത്തി നെയ്മറെ ഒഴിവാക്കാനൊരുങ്ങി പിഎസ്ജി

യൂറോപ്യൻ ടോപ് ലീഗിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി. സൂപ്പർ താരങ്ങളായ നെയ്മർക്കും എംബാപ്പക്കും കൂട്ടായി ബാഴ്‌സലോണയിൽ നിന്നും ലയണൽ മെസ്സി കൂടി എത്തിയതോടെ യൂറോപ്പിലെ ഏറ്റവും മൂർച്ചയേറിയ മുന്നേറ്റ നിരയുള്ള ടീമായി അവർ മാറുകയും ചെയ്തു.എന്നാൽ മൂന്നു സൂപ്പർ താരങ്ങൾക്കും അണിനിരന്നെങ്കിലും പാരീസിന്റെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാനായി സാധിച്ചില്ല.

പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച് പിഎസ്‌ജി മുന്നേറ്റനിരയിൽ നിന്നും അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബ്രസീലിയൻ താരം നെയ്‌മർ പുറത്തു പോകാൻ സാധ്യത.ഫ്രഞ്ച് ഭീമന്മാർ നെയ്മറെ തന്റെ മുൻ ക്ലബ് ബാഴ്‌സലോണയിലേക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ.എന്നാൽ തങ്ങളുടെ മുൻ താരത്തെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ഇതുവരെയും താൽപര്യം കാണിച്ചിട്ടില്ല.എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മറെ വിൽക്കുന്ന കാര്യം പിഎസ്‌ജിയുടെ പരിഗണനയിലുണ്ട്.

നെയ്മറുടെ ഓഫ് ഫീൽഡ് മനോഭാവത്തിൽ PSG മടുത്തുവെന്നും ഈ സീസണിലെ അദ്ദേഹത്തിന്റെ നിലവിലെ പോരാട്ടങ്ങൾ കാണുമ്പോൾ പിച്ചിലെ അദ്ദേഹത്തിന്റെ ഫോമിലും ആശങ്കയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.12 കളികളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് ബ്രസീലിയൻ താരത്തിന് ഈ സീസണിൽ നേടാനായത്. ഫ്രഞ്ച് യുവതാരം കയ്ലിയൻ എംബാപ്പെ ഇതുവരെ PSG-യുമായുള്ള ഒരു പുതിയ കരാറിന് സമ്മതം മൂളിയിട്ടില്ല. വരുന്ന സീസണിൽ ഫ്രഞ്ച് സൂപ്പർ താരം റയലിലേക്ക് പോവാൻ ഒരുങ്ങുകയാണ്. റയൽ മാഡ്രിഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് സ്‌ട്രൈക്കർ വ്യക്തമാക്കിയിട്ടും എംബാപ്പെയെ പാരീസിൽ തുടരാൻ ബോധ്യപ്പെടുത്തുമെന്ന് പിഎസ്‌ജി മേധാവി നാസർ അൽ-ഖെലൈഫി പ്രതീക്ഷിക്കുന്നു.

അടുത്ത സീസണിൽ എംബാപ്പെ റയലിലേക്ക് പോയാൽ നെയ്മറുടെ സേവനം പിഎസ്ജി നിലനിർത്തും, എന്നാൽ എംബാപ്പെ മനസ്സ് മാറ്റി ലീഗ് 1-ൽ തുടരാൻ തീരുമാനിച്ചാൽ മുൻ സാന്റോസ് താരത്തെ പിഎസ്ജി ഒഴിവാക്കും.നെയ്മറായാലും എംബാപ്പെയായാലും അടുത്ത വേനൽക്കാലത്ത് ഒരു മെഗാസ്റ്റാർ പാർക്ക് ഡെസ് പ്രിൻസസ് വിടുമെന്നത് ഉറപ്പാണ്.

Rate this post