പ്രതിരോധിക്കാൻ ഏറ്റവും ബുദ്ദിമുട്ടിയ താരം നെയ്മർ ജൂനിയറെന്ന് റയൽ മാഡ്രിഡ്‌ ഡിഫൻഡർ.

പിഎസ്ജിയുടെ ബ്രസീലിയൻ സ്റ്റാർ സ്ട്രൈക്കെർ നെയ്മർ ജൂനിയറെയാണ് തനിക്ക് പ്രതിരോധിക്കാൻ ഏറ്റവും കൂടുതൽ ബുദ്ദിമുട്ട് അനുഭവപ്പെട്ടതെന്ന് റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഡിഫൻഡർ ഡാനി കാർവഹൽ. ഈയിടെ ഇ സ്ക്വയറിന് നൽകിയ ഇന്റർവ്യൂവിൽ ആണ് താരം നെയ്മർ ജൂനിയറെ പറ്റി പരാമർശിച്ചത് താൻ ഏറ്റവും കൂടുതൽ ബുദ്ദിമുട്ടിയതും നെയ്മർ ജൂനിയർക്കെതിരെയാണെന്നും അദ്ദേഹം അറിയിച്ചു. മുമ്പ് നെയ്മർ ബാഴ്സലോണയിൽ കളിച്ചിരുന്ന കാലത്ത് എൽ ക്ലാസിക്കോയിൽ നെയ്മറും കാർവഹലും നേർക്കുനേർ വന്നിട്ടുണ്ട്.

” ഡിഫൻഡ് ചെയ്യാൻ ഏറ്റവും ബുദ്ദിമുട്ട് അനുഭവപ്പെട്ട സ്ട്രൈക്കെർ നെയ്മർ ജൂനിയറാണ്. അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞു മാറുന്ന, ആർക്കും പിടികൊടുക്കാത്ത ഒരു താരമാണ്. വളരെയധികം സാങ്കേതികതികവുമുള്ള താരമാണ് നെയ്മർ. അദ്ദേഹം തന്നെ വിടവുകൾ സൃഷ്ടിക്കാൻ കാരണമാവുകയും ആ വിടവുകളിലൂടെ ആക്രമിക്കുകയും ചെയ്യും. അദ്ദേഹത്തെ പ്രതിരോധിക്കാൻ ബുദ്ധിമുട്ട് തന്നെയാണ് ” കാർവഹൽപറഞ്ഞു.

കൂടാതെ റയൽ മാഡ്രിഡിനകത്ത് കൂട്ടുകാരെ ഉണ്ടാക്കിയെടുക്കാൻ വളരെയധികം ബുദ്ദിമുട്ടാണെന്നും അദ്ദേഹം അറിയിച്ചു. താരങ്ങളുടെ സ്വകാര്യജീവിതം അതിന്റെ വഴിക്കങ്ങനെ നടക്കുമെന്നും റയലിൽ എല്ലാവരും അവനവന്റെ സ്ഥാനത്തിന് വേണ്ടി പോരാടുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഓരോ താരത്തെയും വിശ്വസിക്കുന്ന, അവർക്കെന്ത് നൽകാൻ കഴിയുമെന്ന് കൃത്യമായ ബോധ്യമുള്ള പരിശീലകനാണ് സിദാൻ എന്നും താരം അറിയിച്ചു.

” റയൽ മാഡ്രിഡിനകത്ത് പുതിയ കൂട്ടുകാരെ ഉണ്ടാക്കൽ ബുദ്ദിമുട്ടാണ്. ഞാൻ ബയേർ ലെവർകൂസനിൽ നിന്നും എത്തുന്ന സമയത്ത് എനിക്ക് 23 വയസ്സാണ്. അന്ന് റയൽ മാഡ്രിഡിൽ എല്ലാവരും അവനവന്റെ സ്ഥാനത്തിന് വേണ്ടി പൊരുതുകയായിരുന്നു. മറ്റൊന്നിനും അവിടെ സമയമുണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ സ്വകാര്യജീവിതം അതിന്റെ വഴിക്ക് അങ്ങനെ പോവും. അതിന് റയലിൽ പ്രസക്തി ഉണ്ടായിരുന്നില്ല ” കാർവഹൽ പറഞ്ഞു.

Rate this post