കണ്ണീരോടെ കളം വിട്ട നെയ്മറിന്റെ പരിക്ക് നിസാരമല്ല.. |Neymar

ഇന്ന് നടന്ന ഉറുഗ്വ vs ബ്രസീൽ പോരാട്ടം ഉറുഗ്വ 2 -0 എന്ന ഗോൾ വ്യത്യാസത്തിൽ വിജയിക്കുകയാണ് ചെയ്തത്. കളിയുടെ ആദ്യപകുതി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ അവശേഷിക്കവേ 42 ആം മിനിറ്റിലാണ് ഉറുഗ്വ താരമായ ‘ന്യുൺസ് ‘ ബ്രസീലിന്റെ വലകുലുക്കിയത്.മാത്രമല്ല 72 ആം മിനിറ്റിൽ ഉറുഗ്വയുടെ ‘ഡി ല ക്രൂസ് ‘ കൂടി ലക്ഷ്യം കണ്ടതോടെ ഏകപക്ഷീയമായ 2ഗോളുകൾക്ക് ലോകകപ്പ് യോഗ്യത പട്ടികയിൽ ബ്രസീലിനെ മറികടന്ന് കൊണ്ട് ഉറുഗ്വ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.

എന്നാൽ കളിക്കിടെ കാനറികളുടെ സുൽത്താനായ നെയ്മർ ജൂനിയറിന്
മുന്നേറ്റത്തിനിടയിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്ക് അനുഭവപ്പെടുകയും, വേദന അസഹനീയമായപ്പോൾ കരഞ്ഞു കൊണ്ട് നെയ്മർ കളം വിട്ടത്.ഇത് ആരാധകർക്കിടയിൽ വളരെയധികം ആശങ്ക വരുത്തി.പ്രത്യക്ഷത്തിൽ വിഷമിച്ച നെയ്മർ മിനിറ്റുകളോളം ചികിത്സയ്ക്ക് വിധേയമാകുകയും ആരാധകർക്ക് മുമ്പിൽ കരഞ്ഞുകൊണ്ട് സ്ട്രെച്ചറിൽ കിടന്ന് മൈതാനത്തു നിന്നും തിരിക്കുകയും ആണ് ചെയ്തത്.

എന്നാൽ ഇതിനെ സംബന്ധിച്ച് ബ്രസീൽ താരം കാസമിറോയുടെ വാക്കുകൾ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചിരിക്കുന്നു:”ഇതൊന്നും ഗൗരവമുള്ളതല്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം,” നെയ്മർ ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്, ഞങ്ങൾക്ക് അവനെ വളരെ ഇഷ്ടമാണ്. പരിക്കുകൾ മൂലം അവൻ ഒരുപാട് കഷ്ടപ്പെടുന്നു, അവൻ വേഗത കൂടാൻ തുടങ്ങുമ്പോൾ തന്നെ വീണ്ടും പരിക്കേൽക്കുകയാണ് എന്നാണ് കാസമിറൊ പറഞ്ഞിട്ടുള്ളത്.

ഇത് ലോകമാധ്യമങ്ങൾക്കിടയിൽ വളരെയധികം ചർച്ചയായിരിക്കുകയാണ്. മുട്ടിനേൽപ്പെട്ട പരിക്ക് വളരെ ഗുരുതരം ആണെന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. കാനറികളെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം വിഷമമുള്ള ഒരു കാര്യം തന്നെയാണ്.ലിഗ് മെന്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ പരിശോധനയ്ക്ക് വിധേയനാകുമെന്നും ബ്രസീൽ എഫ്എ വൃത്തങ്ങൾ അറിയിച്ചു.പ്രത്യക്ഷത്തിൽ വിഷമിച്ച നെയ്മർ മിനിറ്റുകളോളം ചികിത്സയ്ക്ക് ശേഷമാണ് സ്ട്രെച്ചറിൽ പിച്ച് വിട്ടത്. തോൽവിയോട് കൂടെ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് നെയ്മറും സംഘവും.

Rate this post