ബൂട്ടുകൾ തീ തുപ്പുന്നു, തടയാൻ കഴിയാത്ത വിധം കുതിച്ച് നെയ്മർ, ആവേശത്തിമിർപ്പിൽ ബ്രസീലും ആരാധകരും|Neymar
ഈ സീസൺ ആരംഭിക്കുന്നതിനു മുന്നേ നെയ്മറുമായി ബന്ധപ്പെട്ട ഒരുപാട് അരക്ഷിതാവസ്ഥകൾ അരങ്ങേറിയിരുന്നു. നെയ്മർ ജൂനിയർ പിഎസ്ജിക്ക് വേണ്ട എന്നായിരുന്നു പലരും കണ്ടെത്തിയിരുന്നത്. പക്ഷേ നെയ്മറെ ഒഴിവാക്കാൻ സാധിക്കാതെ വന്നതോടെ ക്ലബ്ബ് താരത്തെ തുടരാൻ അനുവദിച്ചതായും റിപ്പോർട്ടുകൾ പുറത്തേക്ക് വന്നു.
പക്ഷേ നെയ്മർ ശാന്തനായിരുന്നു.തനിക്ക് ക്ലബ്ബിൽ തന്നെ തുടരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.ഈ സീസണിന് വേണ്ടി ഒരുപാട് കഠിനാധ്വാനം നെയ്മർ ചെയ്തു. ഈ സീസണിൽ എല്ലാവിധ ഗോളുകളും നേടുമെന്ന് നെയ്മർ ആരാധകർക്ക് ഉറപ്പ് നൽകി.ആ ഉറപ്പുകൾ പാലിക്കുന്ന നെയ്മറെയാണ് ഇപ്പോൾ ലോക ഫുട്ബോളിന് കാണാൻ കഴിയുക.
എതിരാളികൾക്ക് തടയാൻ കഴിയാത്ത വിധം നെയ്മർ കുതിക്കുകയാണ്. കുറച്ച് മുമ്പ് നടന്ന മത്സരത്തിൽ പിഎസ്ജി ബ്രെസ്റ്റിനെ പരാജയപ്പെടുത്തിയപ്പോൾ വിജയഗോൾ പിറന്നത് നെയ്മറുടെ ബൂട്ടുകളിൽ നിന്നാണ്. നെയ്മറുടെ ബോട്ടുകൾ ഇപ്പോൾ തീ തുപ്പി കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഇപ്പോൾ തന്നെ 17 ഗോൾ കോൺട്രിബൂഷൻസാണ് നെയ്മർ വഹിച്ചു കഴിഞ്ഞത് എന്നറിയുമ്പോൾ പലരും തലയിൽ കൈ വെക്കും.
what the hell was that Messi pass, and Neymar finishes it. pic.twitter.com/wP3GiECxda
— Galu (@PSGalu) September 10, 2022
ആകെ 9 മത്സരങ്ങളാണ് നെയ്മർ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് തന്നെ പത്ത് ഗോളുകൾ നേടാൻ നെയ്മർക്ക് കഴിഞ്ഞു. അതിനുപുറമേ 7 അസിസ്റ്റുകളും നെയ്മർ നേടി.ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരങ്ങളുടെ ലിസ്റ്റ് ഭരിക്കുന്നതും നെയ്മർ തന്നെയാണ്. ചുരുക്കത്തിൽ നെയ്മർ ഒരു അവിശ്വസനീയമായ തുടക്കമാണ് ഈ സീസണിൽ നടത്തിയിട്ടുള്ളത്.
Neymar took the Ballon d'Or nomination snub personally 😤 pic.twitter.com/aAjRXyAs5O
— GOAL (@goal) September 10, 2022
നെയ്മറുടെ ഈ അപാര ഫോം ഏറ്റവും കൂടുതൽ സന്തോഷം നൽകുക ബ്രസീലിന്റെ നാഷണൽ ടീമിനും അവരുടെ ആരാധകർക്കുമാണ്. കാരണം വരുന്ന വേൾഡ് കപ്പിന് ഇനി ദിനങ്ങൾ വളരെ കുറവാണ്.ബ്രസീലിനെ മുന്നിൽ നിന്ന് നയിക്കേണ്ട താരം നെയ്മറാണ്. ആ നെയ്മർ സമീപകാലത്തെ ഏറ്റവും ഉജ്ജ്വല ഫോമിൽ കളിക്കുമ്പോൾ ബ്രസീൽ ആരാധകരുടെ സ്വപ്നങ്ങൾ വളരെ വലുതാവുകയാണ്. അവരുടെ പ്രതീക്ഷകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസ്മരിക ഫോം തുടർന്നുകൊണ്ട് നെയ്മർ ഖത്തറിലും വിസ്മയം തീർക്കുമെന്നാണ് കാനറിപടയുടെ ആരാധകർ അടിയുറച്ച് വിശ്വസിക്കുന്നത്.