ബ്രസീലിന്റെ റെക്കോർഡ് സ്‌കോറർ എന്ന പെലെയുടെ റെക്കോർഡ് തകർക്കാൻ സൂപ്പർ താരം നെയ്മർ |Neymar

പാരീസ് സെന്റ് ജെർമെയ്‌നിനായി ഗോളടിച്ചും ഗോളടിപ്പിച്ചും ബ്രസീലിയൻ സൂപ്പർ താരം നെയ്മർ തന്റെ മികച്ച ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് 30 കാരൻ ഫ്രഞ്ച് ക്ലബ്ബിനായി നടത്തുന്നത്. ഹാംസ്ട്രിംഗ്, പാദത്തിലെ പരിക്കുകൾ എന്നിവയാൽ വർഷങ്ങളോളം വലഞ്ഞതിന് ശേഷം അദ്ദേഹം പരിക്കുകളില്ലാതെ മുന്നോട്ട് പോവുന്നതും ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്.

ബുധനാഴ്ചത്തെ ബ്രസീൽ ദേശീയ ടീമിനൊപ്പമുള്ള പരിശീലന സെഷനിൽ നെയ്മറിന് വലത് കാൽമുട്ടിന് ചെറിയ മുറിവുണ്ടായിരുന്നു .എന്നാൽ ചെറിയ ചികിത്സ മാത്രമാണ് അതിനു ആവശ്യമായി വന്നത്.വെള്ളിയാഴ്ച ഘാനയ്‌ക്കെതിരെ റാഫിൻഹ, വിൻഷ്യസ് ജൂനിയർ, റിച്ചാർലിസൺ എന്നിവരോടൊപ്പം ആക്രമണത്തിൽ നെയ്മർ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രസീൽ കോച്ച് ടിറ്റെ പറഞ്ഞു.ഖത്തറിലെ ലോകകപ്പിന് മുമ്പുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.

പിഎസ്ജിക്ക് വേണ്ടി നെയ്മറിന്റെ പ്രവർത്തനനിരക്ക് വളരെ മികച്ചതാണ്. പിഎസ്ജിക്ക് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ച താരം ഗോളടിക്കുകയും ചെയ്യുന്നുണ്ട്.ഞായറാഴ്ച ലിയോണിൽ പിഎസ്ജി 1-0 ന് വിജയിച്ചപ്പോൾ ലയണൽ മെസ്സിക്ക് വേണ്ടിയുള്ള പാസ് മാത്രം മതിയാവും താരത്തിന്റെ ഈ സീസണിലെ ഫോം മനസ്സിലാക്കാൻ.ഈ ഫോം ഖത്തറിൽ നടക്കുന്ന ലോകകപ്പ് വരെ തുടരുമോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ബ്രസീൽ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഖത്തറിൽ എത്തുന്നത്. 2002 നു ശേഷം ബ്രസീലിന് കിരീടം നേടാൻ സാധിച്ചിട്ടില്ല.വരും ദിവസങ്ങളിൽ ഘാനക്കും ട്യൂണിഷ്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിനായി നെയ്മർ ഇറങ്ങുമ്പോൾ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന പദവി കൂടി സ്വന്തമാക്കാനാവും.

ജൂണിൽ ജപ്പാനെതിരെയുള്ള സൗഹൃദ മത്സരത്തിൽ നേടിയ വിജയ ഗോളോടെ പെലെയുമായുള്ള ഗോൾ വ്യത്യാസം നാലാക്കി കുറക്കാനും പാരീസ് സെന്റ് ജെർമെയ്ൻ താരത്തിന് സാധിച്ചു. ബ്രസീലിനായി പെലെ 77 ഗോളുകൾ നേടിയപ്പോൾ നെയ്മർ 74 ഗോളുകളുമായി തൊട്ടു പുറകിലുണ്ട്.പിഎസ്ജി ഫോർവേഡ് 119 മത്സരങ്ങളിൽ നിന്നാണ് അത്രയും ഗോളുകൾ നേടിയത്.പിഎസ്ജിയുടെ ഹോം കൂടിയായ പാർക് ഡെസ് പ്രിൻസസിൽ അടുത്ത ചൊവ്വാഴ്ച ടുണീഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ പെലെയെ മറികടക്കാനുള്ള മറ്റൊരു അവസരമുണ്ട്.

1992ൽ നെയ്മറിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ബ്രസീൽ അവസാനമായി സ്റ്റേഡിയത്തിൽ കളിച്ചത്. നെയ്മർ 2018 ലെ കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് കൂടുതൽ പക്വതയുള്ള കളിക്കാരനാണ്. റഷ്യയിൽ നെയ്മർ തന്റെ അഭിനയം കൊണ്ട് ശ്രദ്ധ ആകർഷിച്ചു, ഓരോ തവണയും ഫൗൾ ചെയ്യപ്പെടുമ്പോൾ, നിസ്സാരമായി പോലും നിലത്തു കറങ്ങിക്കൊണ്ടിരുന്നു.സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവരാണ് ഗ്രൂപ്പ് ജിയിൽ ബ്രസീലിന്റെ ലോകകപ്പ് എതിരാളികൾ. ലോകകപ്പ് ജേതാവെന്ന നിലയിൽ പെലെക്കൊപ്പം പേരിനൊപ്പം തന്റെ പേരെഴുതാൻ ശ്രമിക്കുന്നതിനിടയിൽ ഗോൾ റെക്കോർഡും തകർക്കാനുള്ള ശ്രമത്തിലാണ്.

ദേശീയ ടീമിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടിയ പെലെയാണ് ബ്രസീലിന്റെ ടോപ് സ്കോറർ. സെലിസോയുടെ ചരിത്രത്തിൽ തങ്ങളുടെ രാജ്യത്തിനായി 70 ഗോളുകൾ കടന്ന രണ്ട് താരങ്ങൾ പെലെയും നെയ്മറും മാത്രമാണ്.റൊണാൾഡോയും റൊമാരിയോയും യഥാക്രമം 62 ഉം 56 ഉം ഗോളുകൾ നേടിയിട്ടുണ്ട്. ഈ നാല് താരങ്ങൾ മാത്രമാണ് 50 ഗോളുകൾ എന്ന മാർക്ക് മറികടന്നത്.ഇതിഹാസതാരം സിക്കോ 48 ഗോളുമായി അഞ്ചാം സ്ഥാനത്താണ.ബ്രസീൽ ദേശീയ ടീമിനായി 30-ലധികം ഗോളുകൾ നേടിയ ആറ് കളിക്കാരുടെ ഒരു ഗ്രൂപ്പുണ്ട്. അതിൽ റൊണാൾഡീഞ്ഞോയെയും റിവാൾഡോയെയും പോലുള്ള ഐതിഹാസിക പ്രതിഭകൾ ഉൾപ്പെടുന്നു.

Rate this post