നെയ്മറും എംബാപ്പെയും തമ്മിൽ സോഷ്യൽ മീഡിയയിൽ ശീത യുദ്ധം

കുറച്ച് ആഴ്ചകൾക്കു മുമ്പാണ് സൂപ്പർ താരം നെയ്മർ തന്റെ മുൻ ക്ലബ്ബായ പി എസ് ജിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്തത്. സാധാരണഗതിയിൽ തന്റെ മുൻക്ലബ്ബുകളെ അൺഫോളോ ചെയ്യാത്ത നെയ്മർ പി എസ് ജിയെ അൺഫോളോ ചെയ്തത് താരം ക്ലബ്ബിൽ ഉണ്ടായിരുന്ന കാലത്ത് തൃപ്തനല്ല എന്നതിന്റെ തെളിവാണ്.

പി എസ് ജി ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വേർതിരിവുകളും നേരിട്ട നെയ്മർ ഈയിടയ്ക്ക് ഒരു അഭിമുഖത്തിൽ പി എസ് ജി തനിക്ക് നരകതുല്യമായിരുന്നു എന്ന പ്രസ്താവനയും നടത്തിയിരുന്നു. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ നെയ്മർ എന്തുകൊണ്ടാണ് പി എസ് ജിയെ അൺഫോളോ ചെയ്തത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഇപ്പോഴിതാ പി എസ് ജിക്ക് പിന്നാലെ പി എസ് ജി സൂപ്പർ താരമായ എംബാപ്പെയേയും അൺഫോളോ ചെയ്തിരിക്കുകയാണ് നെയ്മർ. നെയ്മർ മാത്രമല്ല, ഇരുവരും തമ്മിൽ അൺഫോളോ ചെയ്തിരിക്കുകയാണ്.നെയ്മർ പി എസ് ജിയിൽ നിന്ന് പുറത്തു പോകാനുള്ള കാരണം എംബാപ്പേ ആണെന്ന പ്രചരണങ്ങൾ നേരത്തെ ഉണ്ടായിരുന്നു. കൂടാതെ പി എസ് ജി വിടുമ്പോൾ പി എസ് ജിയിൽ നെയ്മർ ഒരുക്കിയ ഫെയർവെൽ പാർട്ടിയിൽ നെയ്മർ എംബാപ്പെയെ ക്ഷണിച്ചിരുന്നില്ല.

ഇതിന് പിന്നാലെ താരം എംബാപ്പയെ അൺഫോളോ ചെയ്തതോടുകൂടി ഇരുവരും തമ്മിലുള്ള വൈര്യം വർദ്ധിച്ചിരിക്കുകയാണ്.നേരത്തെ സൂപ്പർതാരമായ ലയണൽ മെസ്സിയും പി എസ് ജിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്തിരുന്നു.

3.5/5 - (2 votes)