നെയ്മർ ജൂനിയർ ഇന്ന് സൗദിയിൽ അരങ്ങേറ്റം കുറിക്കും, കരീം ബെൻസെമയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തണം
കേവലം ഒരുമാസം മുൻപാണ് നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബ്ബായ അൽഹിലാലിൽ ജോയിൻ ചെയ്തത്. കണങ്കാലിലെ പരിക്കു കാരണം ഇതുവരെയും സൗദി അറേബ്യയിൽ അരങ്ങേറ്റം കുറിക്കാൻ നെയ്മറിന് സാധിച്ചിട്ടില്ല.
പരിക്ക് മാറിയപ്പോഴേക്കും ഇന്റർനാഷണൽ ബ്രേക്ക് കാരണം സൗദിയിൽ നിന്നും മടങ്ങി ദേശീയ ടീമിനൊപ്പം നെയ്മർ ചേർന്നിരുന്നു. ബ്രസീൽ ടീമിനൊപ്പം ബൊളീവിയ,പെറു എന്നിവർക്കെതിരെ നെയ്മർ കളിക്കുകയും ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി പെലെയെ മറികടന്നു ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർ സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.
ഇന്റർനാഷണൽ ബ്രേക്കിന് ശേഷം സൗദി അറേബ്യയിൽ തിരിച്ചെത്തിയ നെയ്മർ ഇന്ന് അൽ-ഹിലാലിന്റെ മത്സരത്തിൽ അരങ്ങേറ്റം കുറിക്കും എന്നാണ് സൂചന.ഇന്ന് രാത്രി ഇന്ത്യൻ സമയം 11.30ന് അൽ-റിയാദ് ആണ് അൽ ഹിലാലിന് എതിരാളികൾ. പി എസ് ജിയിലെയും ബ്രസീലിന്റെയും പത്താം നമ്പർ തന്നെയാണ് അൽ ഹിലാലിലും നെയ്മറിന് ലഭിച്ചിട്ടുള്ളത്. ഹിലാലിന്റെ മാർക്വിതാരത്തിന്റെ അരങ്ങേറ്റം കാണുവാൻ കാത്തിരിക്കുകയാണ് ആരാധകർ.
اللايك الجديد غير على التاريخي والملك #Neymar🥶💙
— سمعة | jr 10 (@katalony_s) September 14, 2023
#BrandedFeatures pic.twitter.com/x12s5eMtcQ
കഴിഞ്ഞദിവസം അല്കൗദിനെ കരിം ബെൻസിമ നേടിയ ഏകഗോളിന് ഇതിഹാദ് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഹിലാലിനെ മറികടന്ന് സൗദിയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ഇത്തിഹാദ്. ഇത്തിഹാദിനെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തണമെങ്കിൽ ഇന്ന് റിയാദിനെ അൽ ഹിലാൽ തോൽപ്പിക്കണം. നെയ്മറിന്റെ ഗോളിൽ തന്നെ ബെൻസിമയുടെ ഇതിഹാദിനെ മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
Karim Benzema has a gift for finding the back of the net…by any means necessary 🔮
— B/R Football (@brfootball) September 14, 2023
(via @SPL) pic.twitter.com/zcPZJA7QfZ