എതിരാളികൾക്ക് തടയാൻ കഴിയാത്ത വിധം കുതിച്ച് നെയ്മർ, സൂപ്പർ സ്‌ട്രൈക്കർമാരുടെ സ്ഥാനം ബ്രസീലിയന് താഴെ |Neymar
ഈ സീസണിൽ മികച്ച തുടക്കമാണ് പിഎസ്ജി സൂപ്പർ താരം നെയ്മറിന് ലഭിച്ചിട്ടുള്ളത്. നിലവിലെ ഫോം ബ്രസീലിയൻ താരം സീസൺ മുഴുവൻ തുടരുകയാണെങ്കിൽ ബാലൺ ഡി ഓർ നേടുമെന്ന് രീതിയിലുള്ള ചർച്ചകൾ ആരാധകർക്കിടയിൽ നടക്കുകയും ചെയ്തു.
രണ്ട് മാസം മുമ്പ് നെയ്മർ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിക്കുമോ എന്ന് പോലും സംശയിച്ചവർക്ക് മുന്നിലൂടെ തകർപ്പൻ പ്രകടനവുമായാണ് നെയ്മർ ഏത്തിയത്. ഈ സീസണിൽ പിഎസ്ജിയുടെ ഏറ്റവും മികച്ച താരമായി നെയ്മറുടെ പേര് നിസംശയം പറയാൻ സാധിക്കും.ലീഗ് 1 ലെ നെയ്മറിന്റെ സ്ഥിതിവിവരക്കണക്കുകൾ മാത്രം നോക്കിയാൽ താരത്തിന്റെ ഈ സീസണിലെ നിലവാരം മനസ്സിലാക്കാൻ സാധിക്കും. ഈ സീസണിൽ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിളിലെ കളിക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ബ്രസീലിയൻ താരത്തിന് മികച്ച റെക്കോര്ഡാണുളളത്.
സ്‌പോർട്‌സ് അനലിറ്റിക്‌സ് കമ്പനിയായ ഒപ്‌റ്റ സ്‌പോർട്‌സ് ഈ സീസണിലെ മികച്ച 5 യൂറോപ്യൻ ലീഗുകളിൽ ഓരോ ഗോളിനും ഏറ്റവും മികച്ച മിനിറ്റ് പങ്കാളിത്തത്തോടെ കുറഞ്ഞത് 200 മിനിറ്റെങ്കിലും കളിച്ച മികച്ച അഞ്ച് കളിക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഫ്രഞ്ച് വമ്പന്മാർക്കായി ഒരു ഗോളിന് 41 മിനിറ്റ് പങ്കാളിത്തമുള്ളതിനാൽ നെയ്‌മർ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.നെയ്മറിനു താഴെ രണ്ടാം സ്ഥാനത്തുള്ള എഫ്‌സി ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോവ്‌സ്‌കി, ലാലിഗ ടീമിനായി ഒരു ഗോളിന് 45 മിനിറ്റ് പങ്കാളിത്തമുണ്ട്. മൂന്നാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ് ആണുള്ളത്.പ്രീമിയർ ലീഗ് ടീമിനായി ഒരു ഗോളിന് 48 മിനിറ്റ് പങ്കാളിത്തം ഹാലാൻഡിനുണ്ട്. ലിവർപൂളിന്റെ റോബർട്ടോ ഫിർമിനോ (57), റയൽ മാഡ്രിഡിന്റെ റോഡ്രിഗോ (58) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.
Neymar 🤝 Lionel Messi: the gifts that keep on giving. pic.twitter.com/can4dAPrqm
— Squawka (@Squawka) September 20, 2022
It's Neymar SZN. 😜 pic.twitter.com/qjI3jA4sHm
— Squawka (@Squawka) September 19, 2022
ആകെ 11 മത്സരങ്ങളാണ് നെയ്മർ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് തന്നെ 11 ഗോളുകൾ നേടാൻ നെയ്മർക്ക് കഴിഞ്ഞു. അതിനുപുറമേ 8 അസിസ്റ്റുകളും നെയ്മർ നേടി.ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരങ്ങളുടെ ലിസ്റ്റ് ഭരിക്കുന്നതും നെയ്മർ തന്നെയാണ്. ചുരുക്കത്തിൽ നെയ്മർ ഒരു അവിശ്വസനീയമായ തുടക്കമാണ് ഈ സീസണിൽ നടത്തിയിട്ടുള്ളത്.യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളത്തമുള്ളത് നെയ്മർക്ക് തന്നെയാണ്. എട്ടു ഗോളുകളും 7 അസിസ്റ്റുമടക്കം 15 ഗോൾ സംഭാവനകൾ ബ്രസീലിന് നേടിയിട്ടുണ്ട്.
Neymar vs No Space pic.twitter.com/59uF21jKke
— .🥷 (@neyhoIic) September 19, 2022