ബാഴ്സയിലേക്ക് പോകാൻ നെയ്മറും ബാഴ്സയും ഒരുമിച്ച് ആഗ്രഹിച്ചു, വില്ലനായി നിന്നത് അവൻ മാത്രമാണ്..

നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനിന്റെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽ രണ്ടു വർഷത്തെ കരാറിൽ ഒപ്പുവച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ ഫാബ്രിസിയോ അപ്ഡേറ്റ് നൽകിയിരുന്നു. ഇപ്പോഴിതാ സൗദി അറേബ്യൻ ക്ലബ് ആയ അൽ ഹിലാലും നെയ്മർ ജൂനിയറും ഇക്കാര്യം ഒഫീഷ്യലായി അറിയിച്ചിട്ടുണ്ട്.

എന്നാൽ സ്പാനിഷ് ക്ലബായ എഫ് സി ബാഴ്സലോണയിലേക്ക് മടങ്ങി പോകണമെന്ന് നെയ്മർ ജൂനിയറിന് ഒരുപാട് കാലമായി ആഗ്രഹമുണ്ടായിരുന്നു എന്നും പി എസ് ജി വിടണമെന്ന് നെയ്മർ ആഗ്രഹിച്ചപ്പോൾ തിരികെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ വേണ്ടി ബാഴ്സലോണ പ്രസിഡണ്ടായ ലപോർട്ട പി എസ് ജി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫാബ്രിസിയോ റൊമാനോ.

എന്നാൽ തന്റെ മുൻ സഹതാരമായ സാവി ബാഴ്സലോണ പരിശീലകനാണ് എന്നതിനാൽ നെയ്മർ ജൂനിയർ ബാഴ്സലോണയിലേക്ക് തിരികെ മടങ്ങില്ല എന്ന് ഉറപ്പിച്ചു. സാവിക്കൊപ്പം ബാഴ്സലോണയിൽ പ്രവർത്തിക്കാൻ നെയ്മർ ജൂനിയർ തയ്യാറല്ല എന്നാണ് ഫാബ്രിസിയോ പറഞ്ഞത്. നെയ്മർ ജൂനിയർനെ തിരികെ ക്ലബ്ബിലേക്ക് കൊണ്ടുവരണമെന്ന് ബാഴ്സലോണ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആഗ്രഹിച്ചപ്പോൾ പരിശീലകനായി സാവി ബാഴ്സലോണയിലുള്ളിടത്തോളം കാലം തിരികെ വരില്ല എന്നാണ് നെയ്മർ ജൂനിയറിന്റെ പറഞ്ഞത്.

രണ്ടു വർഷത്തേക്ക് വേണ്ടി സൂപ്പർ താരത്തിനായി സാലറി ഇനത്തിൽ 300 മില്യൻ യൂറോ ഉൾപ്പെടെ 400 മില്യൻ യൂറോയുടെ പാക്കേജ് ആണ് അൽ ഹിലാൽ നൽകുന്നത്. കൂടാതെ സൗദി അറേബ്യ രാജ്യത്തിന്റെ ഭാഗത്ത് നിന്നും നെയ്മർ ജൂനിയറിന് നിരവധി സൗകര്യങ്ങളും ഓഫറുകളും ലഭിക്കും. 2017ൽ ഫുട്ബോളിന്റെ ചരിത്രത്തിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബ്ബിലെത്തിയ നെയ്മർ ജൂനിയർ ആറു വർഷങ്ങൾക്ക് ശേഷമാണ് ടീം വിടുന്നത്.

3.5/5 - (13 votes)