“ഡ്രിബിൾ ചെയ്യുക, നൃത്തം ചെയ്യുക, നിങ്ങൾ ആയിരിക്കുക! അടുത്ത ഗോൾ നേടുമ്പോഴും നമുക്ക് നൃത്തം ചെയ്യാം”

ലാ ലീഗയിൽ റയൽ മല്ലോർക്കയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം ഡാൻസ് ആഘോഷത്തെ തുടർന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസ് ജൂനിയർ വംശീയ വിദ്വേഷത്തിന് വിധേയനായിരുന്നു.തത്സമയ ടെലിവിഷനിൽ വിവാദ പ്രസ്താവന നടത്തിയ മല്ലോർക്ക ആരാധകരും ഒരു സ്പാനിഷ് ഫുട്ബോൾ ഏജന്റും 22 കാരനെ വംശീയ അധിക്ഷേപത്തിന് വിധേയനാക്കിയതായി റിപ്പോർട്ടുണ്ട്.

ബ്രസീലിയൻ ഇതിഹാസം പെലെയും പിഎസ്ജി താരം നെയ്മറും വിനിഷ്യസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. സ്പാനിഷ് ടെലിവിഷൻ അവതാരകനായ പെഡ്രോ ബ്രാവോ വിനിഷ്യസിന്റെ ആഘോഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. “നിങ്ങൾ നിങ്ങളുടെ എതിരാളികളെ ബഹുമാനിക്കണം. നിങ്ങൾ ഒരു ഗോൾ നേടുമ്പോൾ, നിങ്ങൾക്ക് സാംബ നൃത്തം ചെയ്യണമെങ്കിൽ, നിങ്ങൾ ബ്രസീലിലെ സാംബോഡ്രോമോയിൽ പോകണം. നിങ്ങളുടെ സഹ താരങ്ങളെ ബഹുമാനിക്കണം, കുരങ്ങ് കളിക്കുന്നത് നിർത്തുകയും വേണം” ബ്രാവോ പറഞ്ഞു.വിനീഷ്യസ് തന്റെ ആഘോഷങ്ങളിൽ എതിരാളികളെ ബഹുമാനിക്കുന്നില്ലെന്നും തന്റെ പെരുമാറ്റത്തെ ഒരു കുരങ്ങിന്റെ പെരുമാറ്റവുമായി താരതമ്യപ്പെടുത്തുന്നതായും പറഞ്ഞു.

സോഷ്യൽ മീഡിയയിലെ പ്രതികരണത്തെ തുടർന്ന് ബ്രാവോ തന്റെ അഭിപ്രായത്തിന് ക്ഷമാപണം നടത്തുകയും വിനീഷ്യസ് “വിഡ്ഢിത്തം ചെയ്യുകയാണ്” എന്ന് പറയാൻ “കുരങ്ങ്” എന്ന പ്രയോഗം ഉപയോഗിച്ചതായി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ അതിനെതിരെ നിരവധി കോണുകളിൽ നിന്നും വലിയ വിമര്ശനം വരുന്നുണ്ട്. വിനിഷ്യസിന് പിന്തുണയുമായി സഹ താരങ്ങളും റയൽ മാഡ്രിഡും രംഗത്ത് വരുകയും ചെയ്തു.ഫുട്‌ബോൾ സന്തോഷമാണ്. അതൊരു നൃത്തമാണ്. ഇതൊരു യഥാർത്ഥ പാർട്ടിയാണ്. വംശീയത ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഞങ്ങൾ പിഞ്ചിരിക്കുന്നത് തടയാൻ സാധിക്കില്ല.ഞങ്ങൾ ഈ രീതിയിൽ വംശീയതയ്‌ക്കെതിരെ പോരാടുന്നത് തുടരും ” വിനിഷ്യസിന് പിന്തുണയുമായി ഇതിഹാസ താരം പെലെ അഭിപ്രായപ്പെട്ടു.

“ഡ്രിബിൾ ചെയ്യുക, നൃത്തം ചെയ്യുക, നിങ്ങൾ ആയിരിക്കുക! നിങ്ങൾ എങ്ങനെയാണോ സന്തോഷിക്കുക. അടുത്ത ഗോൾ നേടുമ്പോഴും നമുക്ക് നൃത്തം ചെയ്യാം “നെയ്മർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്തു.ബാഴ്‌സലോണ വിംഗർ റാഫിൻഹയും വിനീഷ്യസിനെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിന്തുണച്ചു, വിനീഷ്യസ് നൃത്തം ചെയ്യുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും “എനിക്ക് നൃത്തങ്ങൾ കാണണം, എനിക്ക് സന്തോഷം കാണണം, എന്ന് എഴുതി.

Rate this post