എന്തുകൊണ്ടാണ് നെയ്മർ പാരീസ് സെന്റ് ജെർമെയ്ൻ വിട്ട് ബാഴ്‌സലോണയിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്?

സൂപ്പർ താരം കൈലിയൻ എംബാപ്പെക്ക് പിന്നാലെ ബ്രസീലിയൻ താരം നെയ്മറും പാരീസ് സെന്റ് ജെർമെയ്ൻ വിടാൻ ഒരുങ്ങുകയാണ്.ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പാരീസ് വിടാനുള്ള തന്റെ ആഗ്രഹം നെയ്മർ ഔദ്യോഗികമായി ക്ലബിനെ അറിയിച്ചതായി L’Équipe റിപ്പോർട്ട് ചെയ്തു.

ബ്രസീലിയൻ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. ക്ലബുമായും ആരാധകരുമായള്ള നെയ്മറുടെ ബന്ധം അത്ര മികച്ചതല്ല.മെയ് മാസത്തിൽ 31 കാരനെ നൂറുകണക്കിന് പിഎസ്ജി അൾട്രാകൾ ലക്ഷ്യമിട്ടിരുന്നു. അദ്ദേഹത്തിന്റെ വീടിന് പുറത്ത് ക്ലബ് വിടണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുകയും ചെയ്തു.

സീസൺ അവസാനത്തോടെ അനിഷ്ട സംഭവത്തെക്കുറിച്ച് നെയ്മർ മറന്നില്ലെങ്കിലും കളിക്കാരനും തമ്മിലുള്ള പിരിമുറുക്കം അൽപ്പം ശമിച്ചതായി കാണപ്പെട്ടിരുന്നു. എന്നാൽ സംഭവങ്ങളെത്തുടർന്ന് SG പ്രസിഡന്റ് നാസർ അൽ ഖെലൈഫി താരത്തെ വിൽപ്പനക്ക് വെക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു.ബാഴ്സയിൽ നെയ്മറോടൊപ്പം പ്രവർത്തിച്ച ലൂയിസ് എൻറിക്ക് ഹെഡ് കോച്ചായി വരുന്നത് താരത്തെ ക്ലബ്ബിൽ പിടിച്ചു നിർത്തുമെന്ന് പലരും കരുതിയിരുന്നു.

L’Équipe’s റിപ്പോർട്ട് അനുസരിച്ച്, PSG അവരുടെ കളിക്കാർക്ക് സംരക്ഷണം നൽകാത്തതിൽ നെയ്മർ അതൃപ്തരാണ്.മുൻ സാന്റോസ് താരം താൻ ലീഗ് 1 ചാമ്പ്യൻമാർക്ക് വേണ്ടി കളിക്കുമോ എന്ന കാര്യത്തിൽ പോലും സംശയം പ്രകടിപ്പിച്ചു. ശനിയാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ ലോറിയന്റിനെതിരെ അവർ ലീഗിലെ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണ്.

Rate this post