നെയ്മറുടെ സ്വാധീനം, കളം മാറ്റി ചവിട്ടാനൊരുങ്ങി വിനീഷ്യസ് ജൂനിയർ

സൗത്ത് അമേരിക്കൻ ടീമായ ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് നെയ്മർ ജൂനിയറും വിനീഷ്യസ്‌ ജൂനിയറും.രണ്ട് താരങ്ങളും ഇപ്പോൾ അവരുടെ ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീലിന് വേണ്ടി ഇവർ നിരാശപ്പെടുത്തുകയായിരുന്നു. എന്നിരുന്നാൽ പോലും വലിയ പ്രതീക്ഷകൾ ആരാധകർ ഇപ്പോഴും ഈ രണ്ട് താരങ്ങളിൽ വെച്ച് പുലർത്തുന്നുണ്ട്.

2021 വരെ നെയ്മർ ജൂനിയറുടെ സ്പോൺസർഷിപ്പ് പ്രമുഖ ബ്രാൻഡായ നൈക്ക് ആയിരുന്നു. പക്ഷേ നെയ്മറുടെ പേരിൽ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസ് വന്നപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിക്കുകയായിരുന്നു. തുടർന്ന് 2021ൽ നെയ്മർ നൈക്ക് ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു പ്രമുഖ ബ്രാൻഡായ പ്യൂമയുമായി കരാറിൽ ഏർപ്പെടുകയായിരുന്നു.

അതേസമയം വിനീഷ്യസ് ജൂനിയറുടെ കാര്യത്തിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സു മുതൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തിരിക്കുന്നത് നൈക്ക് ആണ്. 2028 വരെ അദ്ദേഹത്തിന് നൈക്കുമായി കരാർ അവശേഷിക്കുന്നുണ്ട്.എന്നാൽ ഇപ്പോൾ ഇവരുമായി അത്ര നല്ല ബന്ധത്തിൽ അല്ല വിനീഷ്യസ് ഉള്ളത്.അതുകൊണ്ടുതന്നെ നൈക്കിന്റെ കരാർ റദ്ദാക്കാൻ വേണ്ടി വിനീഷ്യസ് ജൂനിയർ നിയമ വിദഗ്ധരെ സമീപിച്ചിട്ടുണ്ട്.

മാത്രമല്ല നൈക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബ്രസീൽ ക്യാമ്പിൽ വച്ച് വിനീഷ്യസ് നെയ്മറുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ നെയ്മർ ഈ താരത്തെ പ്യൂമയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ്. സ്പാനിഷ് മാധ്യമമായ റെലെവോ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.വിനീഷ്യസ് പ്യൂമയെ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിന് പിന്നിൽ നെയ്മറുടെ സ്വാധീനമാണ് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

സൂപ്പർ താരങ്ങളുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ വേണ്ടി ലോക ഫുട്ബോൾ കടുത്ത മത്സരം നടക്കുന്ന ഒരു സമയമാണിത്.വിനീഷ്യസിനെ പോലെയുള്ള ഒരു താരം കരാർ റദ്ദാക്കിയാൽ അത് നൈക്കിനെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും. അതുകൊണ്ടുതന്നെ അവർ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചേക്കും.അതേസമയം വിനീഷ്യസിനെ ലഭിച്ചുകഴിഞ്ഞാൽ പ്യൂമക്ക് അത് വലിയ തോതിൽ ഗുണം ചെയ്യുകയും ചെയ്യും.

Rate this post