അർജന്റീനക്കെതിരെയുള്ള സ്ലാറ്റന്റെ വിമർശനം, കൃത്യമായ മറുപടിയുമായി  ഡി മരിയ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയതോടുകൂടി അർജന്റീന ലോക ഫുട്ബോളിന്റെ നെറുകയിലാണ്. എന്നിരുന്നാൽ പോലും അർജന്റീനക്കെതിരെയുള്ള വിമർശനങ്ങൾക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് അർജന്റീന താരങ്ങൾ സെലിബ്രേഷനിടെ നടത്തിയ പല പ്രവർത്തികളും വലിയ തോതിൽ വിവാദമായിരുന്നു. ഇതിനെതിരെ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

അതായത് അർജന്റീന ഇനി ഒരിക്കലും കിരീടങ്ങൾ നേടാൻ പോകുന്നില്ല എന്നായിരുന്നു സ്ലാറ്റൻ പറഞ്ഞിരുന്നത്. അർജന്റീന താരങ്ങൾ നന്നായി പെരുമാറണമായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിൽ മുൻ അർജന്റീന താരമായിരുന്ന അഗ്വേറോ പ്രതികരിച്ചിരുന്നു. ആദ്യം സ്വന്തം സ്വഭാവം നന്നാക്കാനായിരുന്നു അഗ്വേറോ സ്ലാറ്റനോട് ആവശ്യപ്പെട്ടിരുന്നത്.

വേൾഡ് കപ്പിലെ അർജന്റീനയുടെ മിന്നും താരങ്ങളിൽ ഒരാളായ ഡി മരിയയും സ്ലാറ്റന് മറുപടി പറഞ്ഞിട്ടുണ്ട്. വളരെ കൃത്യമായ രൂപത്തിലാണ് ഇദ്ദേഹം മറുപടി നൽകിയിട്ടുള്ളത്. അതായത് അർജന്റീനയിൽ വളർന്നുവരുന്ന യുവതാരങ്ങളിലേക്ക് നോക്കൂവെന്നും അവരൊക്കെ ഭാവിയിൽ അർജന്റീനയുടെ പ്രതീക്ഷകളാണ് എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

‘ ഒരുപാട് വർഷത്തേക്ക് ഞങ്ങൾക്ക് അതിശയപ്പെടുത്തുന്ന ജനറേഷനെ ലഭ്യമാണ്. ഞങ്ങൾ വേൾഡ് കപ്പ് നേടിയ ടീമിൽ ഒരുപാട് യുവ താരങ്ങൾ ഉണ്ടായിരുന്നു. അർജന്റീന ദേശീയ ടീമിന്റെ ജേഴ്സി എന്തുമാത്രം വിലപ്പെട്ടതാണ് എന്നുള്ളത് അവർക്കറിയാം. മാത്രമല്ല ഞങ്ങളുടെ ഏജ് ഗ്രൂപ്പുകൾ നോക്കിയാൽ തന്നെ ഒരുപാട് പ്രതിഭകളെ കാണാം.സോളെ,ഗർനാച്ചോ എന്നിവരൊക്കെ ഭാവിയിൽ അർജന്റീനക്ക് വേണ്ടി കളിക്കാനുള്ളവരാണ്. അതുകൊണ്ട് കിരീടങ്ങൾ നേടാനാവില്ല എന്നുള്ളത് നിങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല ” സ്ലാറ്റൻ പറഞ്ഞു.

എൻസോ ഫെർണാണ്ടസ്,ഹൂലിയൻ ആൽവരസ് എന്നിവരൊക്കെ ഭാവിയിലും അർജന്റീനക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന താരങ്ങളാണ്. മാത്രമല്ല ഡി മരിയ പറഞ്ഞതുപോലെ നിരവധി യുവ സൂപ്പർതാരങ്ങളും അർജന്റീനയിൽ ഉദയം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.അവരൊക്കെ അർജന്റീനക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന താരങ്ങളാണ്.

Rate this post