നെയ്മർ പരിക്കേറ്റ് പുറത്ത് പോയത് പോച്ചെറ്റിനോയുടെയും പിഎസ്‌ജിയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നത് എങ്ങനെ ?

പിഎസ്ജി സൂപ്പർ താരം നെയ്മർക്ക് സെന്റ് എറ്റിയന് എതിരായ മത്സരത്തിൽ സാരമായി പരിക്കേറ്റിരുന്നു. കണങ്കാലിന് പരിക്കേറ്റ നെയ്മർ എട്ടാഴ്ച വരെ പുറത്തിരിക്കേണ്ടി വരും. മത്സരത്തിന്റെ 88 ആം മിനുട്ടിൽ ഫ്രാൻസ് അണ്ടർ 21 ഇന്റർനാഷണൽ താരം യുവാൻ മാക്കോൺ നടത്തിയ സ്ലൈഡിംഗ് ചലഞ്ചിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, നെയ്മർ ഡിഫൻഡറുടെ കാലിൽ ചവിട്ടുകയും കണങ്കാലൈന് പരിക്കേൽക്കുകയും ചെയ്തു. പക്ഷെ നെയ്മറിനേറ്റ പരിക്ക് ഇത് കളിക്കാരനും ക്ലബ്ബിനും അനുകൂലമായേക്കാം.

പുതിയ റിപോർട്ടുകൾ പ്രകാരം നെയ്മർ ആറാഴ്ച മുതൽ എട്ടാഴ്ച വരെ പുറത്തിരിക്കേണ്ടി വരും.അതായത് ജനുവരി പകുതി വരെ അദ്ദേഹം കളത്തിൽ തിരിച്ചെത്തില്ല. നെയ്മറിന് ഇത് വളരെ വലിയ നഷ്ടമാണെങ്കിലും PSG ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയ്ക്ക് ഇത് ആശ്വാസമാണ്.ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവരടങ്ങിയ സൂപ്പർസ്റ്റാർ ത്രയത്തെ ഈ സീസണിൽ ഒരു മിച്ചു കൊണ്ടു പോകുന്നതിൽ അര്ജന്റീന പരിശീലകൻ വളരെ അധികം പാടുപെട്ടിരുന്നു. ഇവരിൽ നിന്നും പ്രതീക്ഷിച്ച ഫലങ്ങൾ ഒരിക്കൽ പോലും ലഭിച്ചതുമില്ല.

ഈ ഫ്രണ്ട് ത്രീ ടീമിനെ അസന്തുലിതാവസ്ഥയിലാക്കി. സീസണിൽ മോശം ഫോം ഉണ്ടായിരുന്നിട്ടും നെയ്മർ പലപ്പോഴും ഫ്രന്റ് ത്രീയിൽ ഇടം പിടിച്ചു.ഈ സീസണിൽ പി‌എസ്‌ജിക്ക് വേണ്ടി 14 മത്സരങ്ങളിൽ, മൂന്ന് ഗോളുകൾ മാത്രമാണ് അദ്ദേഹം സംഭാവന ചെയ്‌തത്, അതിലൊന്ന് പെനാൽറ്റിയായിരുന്നു, മറ്റ് രണ്ട് ഗോളുകൾ ബാര്ഡോക്കെതിരെയുമായിരുന്നു.ഇത് ‘യഥാർത്ഥ’ നെയ്മർ ആയിരുന്നില്ല, എന്നിട്ടും പ്രശസ്തിയുടെ മാത്രം ബലത്തിൽ അദ്ദേഹം ആദ്യ ഇലവനിൽ തന്റെ സ്ഥാനം നിലനിർത്തി.ഇത്തിഹാദിൽ കഴിഞ്ഞ ആഴ്‌ച ചാമ്പ്യൻസ് ലീഗ് തോൽവിയിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കെതിരായ അദ്ദേഹത്തിന്റെ ദയനീയ പ്രകടനം ആയിരുന്നു .

കൂടുതൽ ചലനാത്മകവും നേരിട്ടുള്ളതുമായ ആക്രമണാത്മക ഗെയിം കളിക്കാൻ PSG ആരാധകർ അവരുടെ ടീമിനായി മുറവിളി കൂട്ടുന്നു. എന്നാൽ നിരവധി ടച്ചുകൾ എടുക്കാൻ ഇഷ്ടപ്പെടുന്ന നെയ്മർ കാര്യങ്ങൾ മന്ദഗതിയിലാക്കുന്നു. കളിയുടെ വേഗത കുറക്കക്കുകയും ചെയ്യുന്നു. നെയ്മറുടെ പരിക്ക് പരിക്ക് ടീമിനെയും അതിന്റെ ശൈലിയെയും വിപ്ലവകരമായി മാറ്റാനുള്ള അവസരം നൽകുന്നു. നെയ്മറുടെ അഭാവത്തിൽ പിഎസ്ജി യുടെ ശൈലിയിൽ മാറ്റം വരുത്തി പുതിയൊരു തന്ത്രം രൂപീകരിക്കാനുള്ള ഒരുക്കത്തയിലാണ് പോച്ചെടിനോ. 2022 ന്റെ തുടക്കത്തിൽ നെയ്മർ പരിക്കിൽ നിന്ന് മടങ്ങിയെത്തുമ്പോഴേക്കും ടീമിൽ ഉറപ്പാക്കാൻ കഠിന പരിശ്രമം നടത്തേണ്ടി വരും എന്നുറപ്പാണ്. ഇത് നെയ്മറിനെ പഴയ കാലത്തേക്ക് കൊണ്ട് പോകും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

Rate this post