നെയ്മറും മെസ്സിയും ഇല്ലെങ്കിലും തകർപ്പൻ ജയം നേടി പിഎസ്ജി

ഫ്രഞ്ച് ലീഗ് ഒന്നിൽ മൂന്നാം മത്സരത്തിലും തകർപ്പൻ ജയം നേടി പിഎസ്ജി. ഇന്നലെ നടന്ന മത്സരത്തിൽ ബ്രെസ്റ്റിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ഇന്നലെ പിഎസ്ജി നിരയിൽ ഉണ്ടായിരുന്നില്ല. പുതിയ സൈനിംഗ് വൈനാൾഡം ഇന്ന് മധ്യനിരയിൽ ഇറങ്ങി. ഡൊണ്ണരുമ്മ ബെഞ്ചിലും ഉണ്ടായിരുന്നു.23ആം മിനുട്ടിൽ മധ്യനിര താരം ആൻഡെർ ഹെരേരയാണ് പി എസ് ജിയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ 36ആം മിനുട്ടിൽ മികച്ചൊരു ഹെഡ്ഡറിലൂടെ എംബപ്പേ ലീഡുയർത്തി.42ആം മിനുട്ടിൽ ഹൊണരടിലൂടെ ബ്രെസ്റ്റ് ഒരു ഗോൾ മടക്കി.രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ ആൻഡർ ഹെരേര ഒരുക്കിയ അവസരത്തിൽ നിന്ന് ഇദ്രിസ ഗയെ പി എസ് ജിയുടെ മൂന്നാം ഗോൾ നേടി. 85ആം മിനുട്ടിൽ ബ്രെസ്റ്റ് ഒരു ഗോൾ കൂടെ മടക്കി കളി ആവേശകരമാക്കി. എങ്കിലു. 90ആം മിനുട്ടിലെ ഡിമറിയ ഗോൾ പി എസ് ജി വിജയം ഉറപ്പിച്ചു. ഹകീമി ആയിരുന്നു ആ ഗോൾ ഒരുക്കിയത്. ലീഗിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ 10 ഗോളുകളാണ് പിഎസ്ജി നേടിയിരിക്കുന്നത്.ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് പി എസ് ജി.

ജർമൻ ബുണ്ടസ്‌ലീഗയിൽ ആദ്യ മത്സരത്തിൽ നേരിട്ട അപ്രതീക്ഷിത തോൽവിയിൽ നിന്നു തിരിച്ചു വന്നു ആർ.ബി ലെപ്സിഗ്. രണ്ടാം മത്സരത്തിൽ വമ്പൻ ജയം ആണ് ലെപ്സിഗ് നേടിയത്. സ്റ്റുഗാഡിനു എതിരെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ലെപ്സിഗ് ജയം കണ്ടത്. ഹംഗേറിയൻ താരം ഡൊമിനിക് സോബോസലൈ ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എമിൽ ഫോഴ്സ്ബർഗ്, ആന്ദ്ര സിൽവ എന്നിവർ ആണ് ലെപ്സിഗിന്റെ മറ്റു ഗോളുകൾ നേടിയത്. ലെപ്സിഗിനായി മുഴുനീള മത്സരത്തിൽ അരങ്ങേറ്റം കുറിച്ച സോബോസലൈ മത്സരം അവിസ്മരണീയമാക്കി.

38 മിനിറ്റിൽ സോബോസലൈ മികച്ച ഷോട്ടിലൂടെ ലെപ്സിഗിനായുള്ള തന്റെ ആദ്യ ഗോൾ കണ്ടത്തിയപ്പോൾ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ ആന്ദ്ര സിൽവയുടെ പാസിൽ നിന്നു സ്വീഡിഷ് താരം ഫോഴ്സ്ബർഗ് ലെപ്സിഗിന് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് 51 മിനിറ്റിൽ അവിശ്വസനീയമായ രീതിയിൽ ഫ്രീകിക്ക് വലയിൽ എത്തിച്ച സോബോസലൈ തന്റെ രണ്ടാം ഗോൾ നേടി ലെപ്സിഗിന് മൂന്നാം ഗോൾ സമ്മാനിച്ചു. 65 മിനിറ്റിൽ ഹാന്റ് ബോൾ കാരണം ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പോർച്ചുഗീസ് താരം ആന്ദ്ര സിൽവയാണ് ലെപ്സിഗിന്റെ അവസാന ഗോൾ സമ്മാനിച്ചത്.

ലാ ലീഗയിൽ റയൽ ബെറ്റിസും കാഡിസും 1-1 സമനിലയിൽ പിരിഞ്ഞു. അൽവാരോ നെഗ്രെഡോ 11-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കാഡിസിനെ മുന്നിലെത്തിച്ചെങ്കിലും ജുവാൻമി സമനില നേടി

Rate this post