മെസ്സിയുടെയും റൊണാൾഡോയുടെയും കാലത്ത് ലെവെൻഡോസ്‌കി നിർഭാഗ്യവാനായ താരമോ ?

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുമ്പോഴുള്ള അനുഭവം എങ്ങനെയെന്ന് റൂഡ് ഗുല്ലിറ്റിന് നന്നായി അറിയാം.മുൻ നെതർലൻഡ്സ് ക്യാപ്റ്റൻ 1987 ൽ ബാലൺ ഡി ഓർ നേടിയപ്പോൾ അത് അനുഭവിച്ചറിഞ്ഞതാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തെക്കുറിച്ചും ഡച്ച് താരം അഭിപ്രായം പറഞ്ഞു.ലോറസ് വേൾഡ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡിന് റോബർട്ട് ലെവൻഡോവ്സ്കി വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെട്ടു. അദ്ദേഹം ഇപ്പോൾ ലയണൽ മെസ്സിയെ പിന്തള്ളി ഒന്നാം നമ്പർ ഫുട്ബോൾ താരമായി മാറിയോ? എന്ന ചോദ്യം ഡച്ച് താരത്തിന് മുന്നിലെത്തി.

“റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം കളിക്കുന്നത്തിലൂടെ അദ്ദേഹം നിർഭാഗ്യവാനായി മാറിയെന്നു ഞാൻ കരുതുന്നു. അത്കൊണ്ട് തന്നെ അദ്ദെഹത്തിന്റെ വിലകുറയുകയും ചെയ്തു. ബയേണിനൊപ്പം തരാം നിരവധി ഗോളുകൾ നേടുകയും കിരീടങ്ങൾ നേടുകയും ചെയ്തു.എന്നാൽ രാജ്യമെന്ന നിലയിൽ പോളണ്ടിനൊപ്പം ഒരു കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.അതാണ് ബാലൺ ഡി ഓർ പുരസ്‌കാരം ലഭിക്കാത്തതിന് കാരണം. മികച്ച ഫിഫ പുരുഷ കളിക്കാരനുള്ള അവാർഡ് അദ്ദേഹം നേടി, അത് ഒരുതരം അംഗീകാരമായിരുന്നു” ഡച്ച് ഇതിഹാസം പറഞ്ഞു.

“ഈ കാലഘട്ടത്തിൽ ഇവർ രണ്ടുപേരും കളിക്കുന്നതിൽ നമ്മൾ ഏറെ സന്തോഷിക്കണം. നന്നായി ചെയ്യാൻ അവർ പരസ്പരം പ്രേരിപ്പിക്കപ്പെടുന്നു. ഇതിലും മികച്ചതാകുന്ന കളിക്കാരെ കാണുന്നത് ബുദ്ധിമുട്ടാണ്.ഇനി ഇതുപോലെയുള്ള രണ്ടു താരങ്ങൾ വരുമോ എന്ന് എനിക്കറിയില്ല. ഇവർ രണ്ടു പേരും വ്യത്യസ്തസ്തരായ കളിക്കാരാണ് . എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും മറ്റു താരങ്ങൾക്ക് ഇവരുടെ മുന്നിൽ പിടിച്ചു നില്ക്കാൻ സാധിക്കില്ല”ബാലൺ ഡി ഓർ പോരാട്ടത്തിൽ വളരെക്കാലമായി റൊണാൾഡോയും മെസ്സിയും ആധിപത്യം പുലർത്തുന്നത് ഫുട്ബോളിന് നല്ലതാണോ എന്ന ചോദ്യത്തിന് ഗുല്ലിറ്റ് മറുപടി പറഞ്ഞു.

എംബാപ്പെക്ക് ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ കഴിയുമെന്ന് ഡച്ച് താരം പറഞ്ഞു. ഫ്രഞ്ച് താരത്തിന് അതിനു കഴിയുമെന്നും .അദ്ദെഅഹത്തിനു നല്ല മാനസിക ശക്തിയുണ്ടെന്നും നിരവധി ഗോളുകൾ നേടുന്നുണ്ട് സാങ്കേതികമായി, ഒരു കളിക്കാരനെന്ന നിലയിൽ, എംബപ്പേ അതിശയകരമാണ് അദ്ദേഹം പറഞ്ഞു .ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിനൊപ്പം മികച്ച പ്രകടനമാണ് മുഹമ്മദ് സലാ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും യൂറോപ്പിൽ അദ്ദേഹം ഇതുവരെ കാണിച്ചത് അവിശ്വസനീയമാണ്. ഇനിയുള്ള വർഷങ്ങൾ സാലയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

Rate this post