റയൽ മാഡ്രിഡിൽ അർജന്റീനകാരന്റെ ഗംഭീര അരങ്ങേറ്റം ,13 മിനിറ്റ് കൊണ്ട് ഏറ്റവും കൂടുതൽ ഡ്രിബ്ബിൾ ചെയ്ത താരമായി

ഏറെക്കാലമായി റയൽ മാഡ്രിഡിന് വേണ്ടി അർജന്റീന താരങ്ങൾ ആരും കളിക്കുന്നില്ല. പൊതുവേ ക്ലബ്ബിന് ബ്രസീലിയൻ താരങ്ങളോടാണ് താല്പര്യമെന്നത് വ്യക്തമാണ്. മൂന്നുലധികം ബ്രസീലിയൻ താരങ്ങൾ എന്നും റയൽ മാഡ്രിഡ് ടീമിൽ അംഗങ്ങൾ ആവാറുണ്ട്.

ഇപ്പോഴിതാ ഡിമരിയക്ക് ശേഷം മറ്റൊരു അർജന്റീന താരം കൂടി റയൽ മാഡ്രിഡ് ടീമിൽ സാന്നിധ്യമാവുകയാണ്. നിക്കോളാസ് പാസ് എന്ന 19 വയസ്സുള്ള അർജന്റീനകാരനാണ് ഇന്ന് പുലർച്ചെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ബ്രാഗക്കെതിരെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു.

കളിയുടെ 77 മിനിറ്റിൽ മധ്യനിര താരമായ വൽവർടെക്ക് പകരക്കാരനായാണ് റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അർജന്റീനകാരൻ അരങ്ങേറ്റം കുറിക്കുന്നത്, മധ്യനിരയുടെ മുന്നേറ്റത്തിൽ കളിക്കുന്ന നിക്കൊളാസ് പാസ് റയൽ മാഡ്രിഡിന്റെ ബി ടീമിലൂടെയാണ് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു വരുന്നത്. ബ്രാഗക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ട്രിബിൾ ചെയ്ത താരം കൂടിയാണ് ഈ അർജന്റീന കാരൻ.വെറും 13 മിനിറ്റ് കൊണ്ട് നാല് തവണ ഡ്രിബ്ലിങ് പൂർത്തിയാക്കി. റയൽ മാഡ്രിഡിന്റെ ഭാവി താരമായി കണക്കാക്കുന്ന ഈ അർജന്റീനകാരൻ ഉടൻ തന്നെ ദേശീയ ടീമിലും കാണാൻ കഴിഞ്ഞേക്കും.

അർജന്റീനയുടെ ഖത്തർ ലോകകപ്പിന്റെ പ്രാഥമിക ടീമിൽ ഇടം നേടാൻ ഈ താരത്തിന് സാധിച്ചിരുന്നു, റയൽ മാഡ്രിഡ് പോലൊരു ടീമിൽ യുവതാരങ്ങൾക്ക് സാധ്യത വളരെ കുറവെന്നിരിക്കെ കിട്ടിയ ചെറിയ അവസരങ്ങൾ മുതലെടുത്ത് ദേശീയ ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞാൽ വരുംകാലങ്ങളിൽ ഈ അർജന്റീന കാരൻ ഫുട്ബോളിൽ തന്റെ സാന്നിധ്യം അവിസ്മരണീയമാക്കിയേക്കും.

5/5 - (1 vote)