ഇന്നാണെങ്കിലും റൊണാൾഡോയെ ബെഞ്ചിലിരുത്തിയ തീരുമാനത്തിൽ മാറ്റം വരുത്തില്ല -സാന്റോസ് |Cristiano Ronaldo

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോടായിരുന്നു പോർച്ചുഗൽ അപ്രതീക്ഷിതമായി തോറ്റു പുറത്തായത്. കളിയുടെ 42 മിനിറ്റിൽ സെവിയ്യ താരം എൽ-നെയ്സ്രി നേടിയ ഏക ഗോളിയായിരുന്നു പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്നം അവസാനിപ്പിച്ചത്.

എന്നാൽ അന്ന് ഏറെ വിവാദമായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി പോർച്ചുഗൽ ടീം സ്റ്റാർട്ട് ചെയ്തത്. പക്ഷേ അതിനു തൊട്ടുമുൻപുള്ള മത്സരത്തിൽ സ്വിറ്റ്സർലണ്ടിനെ ആറും ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോഴും ക്രിസ്ത്യാനോ റൊണാൾഡോ ബെഞ്ചിൽ തന്നെയായിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട അന്നത്തെ പരിശീലകൻ ഫെർണാണ്ടോ സാൻഡോസ് ചില പ്രസ്താവനകൾ നടത്തിയിരിക്കുന്നു. അന്നത്തെ ദേഷ്യം ഇന്നും റൊണാൾഡോക്ക് തന്നോട് ഉണ്ടെന്നാണ് മുൻ പരിശീലകന്റെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

❝ മൊറോക്കോയ്‌ക്കെതിരായ അവനെ ബെഞ്ചിൽ ഇരുത്തനുള്ള എന്റെ തീരുമാനത്തെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചു. ഖത്തറിലെ ലോകകപ്പിന് ശേഷം ഞങ്ങൾ സംസാരിച്ചിട്ടില്ല. കളിയുടെ ദിവസം രാവിലെ, അവൻ ആരംഭിക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ പോയപ്പോൾ അവൻ എന്നെ തെറ്റിദ്ധരിച്ചു. എന്നും അവനോടുള്ള ബന്ധം ഒന്നുതന്നെയാണ്, അവൻ എനിക്ക് ഒരു മകനെപ്പോലെയാണ് ഇപ്പോഴും.ഫോൺ റിംഗ് ചെയ്യുന്ന ദിവസം, ഞാൻ എപ്പോഴും അവനുവേണ്ടി ഇവിടെ ഉണ്ടാവും.❞

“സ്വിറ്റ്സർലണ്ടിനെതിരെ ഞങ്ങൾ അവനെ ബെഞ്ചിൽ ഇരുത്താൻ തീരുമാനിച്ചിരുന്നു, അതിൽ ഞങ്ങൾ വിജയിക്കുകയും ചെയ്തു, അതുകൊണ്ടുതന്നെയാണ് മൊറോക്കോക്കെതിരെയും ഇങ്ങനെ ഒരു തീരുമാനം എടുത്തത്, പക്ഷേ ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഫ്രാൻസിനെതിരെ റൊണാൾഡോ കളിക്കുമായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം ക്രിസ്ത്യാനോ റൊണാൾഡോ ആണ്”. സാൻഡോസ് വ്യക്തമാക്കി.

അന്നത്തെ റൊണാൾഡോയുടെ ഫോമിൽ സംശയം ഉണ്ടായിരുന്നു, മത്സരത്തിലേക്ക് അവനെ കൊണ്ടുവരാൻ ആഗ്രഹിച്ചതുകൊണ്ടാണ് തുടക്കത്തിലെ മത്സരങ്ങളിൽ അദ്ദേഹത്തിന് അവസരം കൊടുത്തിരുന്നതെന്നും, എന്നാൽ അതിൽ ഫലം കാണാത്തതുകൊണ്ടാണ് പിന്നീട് ബെഞ്ചിലേക്ക് മാറ്റിയതെന്നും സാൻഡോസ് വ്യക്തമാക്കി.

Rate this post