” ഞങ്ങളുടെ മുന്നിൽ ഇനിയും മൂന്ന് മത്സരങ്ങളുണ്ട് പോയിന്റ് ടേബിളിൽ മുന്നേറാൻ ഞങ്ങൾക്കാവും” ; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ
ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയോട് 2-1-ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തോൽവി വഴങ്ങി. വിജയത്തോടു കൂടി മൂന്നു പോയിന്റു കൂടി സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി പ്ലേ ഓഫിൽ കടന്നു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിൽ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമാണ് ഹൈദരാബാദ് എഫ്‌സി. ഇതാദ്യമായാണ് ഹൈദരാബാദ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ കടക്കുന്നത്. തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരുന്നു.ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ, ജാവിയര്‍ സിവെറിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയുടെ അധികസമയത്ത് വിന്‍സി ബാരെറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
“പരിക്കും സസ്പെൻഷനും മൂലം കൂടുതലും യുവ താരങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. യുവ താരങ്ങൾക്ക് അവസരവും സമയവും നൽകാനും, റാങ്കിങ് ടേബിളിൽ മുകളിലുള്ള ടീമിനെതിരെ കളിക്കാനുള്ള അവസരം ലഭിക്കാനും, മത്സരിക്കാനും, ISL-ന്റെ ശക്തി അനുഭവിക്കാൻ അവർക്കായി.ഞങ്ങൾ ഒരു നല്ല കളി കളിച്ചു, ഒരു മികച്ച എതിരാളിയെ നേരിട്ടു. കുറച്ച് ബുദ്ധിമുട്ടുകളോടെയാണ് ഞങ്ങൾ മത്സരം ആരംഭിച്ചത് പക്ഷെ ഞങ്ങൾ മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു മത്സരം ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.
“നവംബർ 19ന് ശേഷം രാഹുൽ വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഇവാൻഅഭിപ്രായപ്പെട്ടു.ഇഞ്ചുറി ടൈമിൽ രാഹുലിന്റെ അസ്സിസ്റ്റിൽ വിൻസി ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ നേടിയത്.ഇന്നലെ ഞങ്ങൾക്ക് വിജയം നേടാനായില്ല അതിനാൽ ഇപ്പോൾ ഞങ്ങൾ ജോലി തുടരേണ്ടതുണ്ട്, കാരണം മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ അടുത്ത മത്സരം കളിക്കാൻ പോകുന്നു. പോയിന്റ് നേടാനും റാങ്കിങ് പട്ടികയിൽ ഒന്നാമതെത്താനും ശ്രമിക്കുന്നതിനായി അവസാനം വരെ പോരാടാൻ ഞങ്ങൾക്ക് ഇനിയും മൂന്ന് മത്സരങ്ങളുണ്ട്” പരിശീലകൻ കൂട്ടിച്ചേർത്തു.
17 മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.ഇനി മൂന്നു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്.ശനിയാഴ്‌ച ചെന്നൈയിന്‍ എഫ്‌സി ബുധനാഴ്‌ച മുംബൈ സിറ്റി മാര്‍ച്ച് ആറിന് എഫ്‌സി ഗോവ എന്നീ ടീമുകളെ ആണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്. മാര്‍ച്ച് രണ്ടിലെ ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം യഥാര്‍ത്ഥത്തിൽ ഒരു ക്വാര്‍ട്ടര്‍ ഫൈനലായി മാറും.