സൗദിയിലേക്കില്ല, ലയണൽ മെസ്സിയുടെ അവസാന തീരുമാനം എത്തി |Lionel Messi

പാരിസ് സെന്റ് ജർമയിനോട്‌ വിട പറഞ്ഞ അർജന്റീന സൂപ്പർ താരം ലിയോ മെസ്സിക്ക് വേണ്ടി നിരവധി വമ്പൻ ക്ലബ്ബുകളാണ് കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്ത് വരുന്നത്. സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമായി വമ്പൻ ക്ലബ്ബുകൾ താരത്തിന് വേണ്ടി ഇപ്പോഴും സജീവമായി രംഗത്തുണ്ട്.

അർജന്റീനയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീനിയൻ മാധ്യമമായ ഒലെ പറയുന്നത് അനുസരിച്ച് ലിയോ മെസ്സി ഇപ്പോഴും ബാഴ്‌സലോണയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ബാഴ്‌സലോണയുടെ ഭാഗത്ത്‌ നിന്നും ലാലിഗ രെജിസ്ട്രേഷൻ ഉൾപ്പടെയുള്ള ഉറപ്പ് ലഭിക്കാത്തതിനാലാണ് മെസ്സിയുടെ തീരുമാനവും ഈ ട്രാൻസ്ഫറും നീണ്ടുപോകുന്നത്.

അധികം സമയം വൈകിയാൽ ലിയോ മെസ്സി ബാഴ്‌സലോണയല്ലാത്ത മറ്റു ക്ലബ്ബുകൾ പരിഗണിക്കും. അർജന്റീനിയൻ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയിലേക്ക് ലിയോ മെസ്സി പോകാനുള്ള സാധ്യതകളാണുള്ളത്. ബാഴ്‌സലോണ ട്രാൻസ്ഫറിന്റെ സമയം നീളുന്നതിനാൽ ലിയോ മെസ്സി മേജർ സോക്കർ ലീഗിലേക്ക് പോകാൻ തീരുമാനിക്കും എന്നാണ് ഒലെ റിപ്പോർട്ട്‌ ചെയുന്നത്.

അടുത്ത കോപ്പ അമേരിക്ക, 2026-ലെ ഫിഫ വേൾഡ് കപ്പ്‌, അമേരിക്കയിലെ മികച്ച സൗകര്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ഒലെ പറയുന്നുണ്ട്, മെസ്സിക്ക് മിയാമിയിൽ ഇതിനകം തന്നെ വീട് ഉൾപ്പടെ പ്രോപ്പർട്ടിസ് ഉണ്ടെന്നതും ലാറ്റിൻ അമേരിക്കൻ കൾച്ചർ സൗത്തെൺ ഫ്ലോറിഡയിലുണ്ട് എന്നതെല്ലാം ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസഫറിൽ മെസ്സി പരിഗണിക്കും. വർഷത്തിൽ 50മില്യൺ മുകളിൽ ഓഫർ നൽകിയാണ് നിലവിൽ ഇന്റർ മിയാമി ലിയോ മെസ്സിയെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ഇത് കൂടാതെ പ്രമുഖ അർജന്റീന മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട്‌ ചെയുന്നത് പ്രകാരം ലിയോ മെസ്സിക്ക് വേണ്ടി എംഎൽഎസിനൊപ്പം കൂട്ടുപിടിച്ചുകൊണ്ട് ‘ആപ്പിൾ’, ‘അഡിഡാസ്’ കമ്പനികളും ഓഫറുകളുമായി മുന്നോട്ട് വരുന്നുണ്ട്. എംഎൽഎസിലേക്ക് മെസ്സി വരികയാണെങ്കിൽ അതുവഴി ഈ കമ്പനികൾക്ക് വരുന്ന ലാഭത്തിൽ നിന്നും ലിയോ മെസ്സിക്ക് വലിയൊരു പങ്ക് നൽകാമെന്ന് കൂടിയാണ് മൾട്ടിനാഷണൽ കമ്പനികളുടെ ഓഫർ.

സൗദിയിൽ നിന്നും രണ്ട് വർഷത്തിന് ഒരു ബില്യൺ യൂറോ ഓഫർ നൽകി അൽ ഹിലാൽ ക്ലബ്ബ് ലിയോ മെസ്സിയെ സ്വന്തമാക്കാൻ സജീവമായി രംഗത്തുണ്ട്. എന്നാൽ നിലവിൽ ലിയോ മെസ്സി ബാഴ്സലോണക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ലാലിഗ രെജിസ്ട്രേഷൻ ഉൾപ്പടെയുള്ള മെസ്സിയുടെ ആവശ്യങ്ങൾ നിറവേറ്റമെന്ന് ബാഴ്‌സലോണ ഉറപ്പ് നൽകുന്നത് കാത്തിരിക്കുകയാണ് ലിയോ മെസ്സി. എന്തായാലും ലിയോ മെസ്സിയുടെ തീരുമാനം ഉടൻ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2.3/5 - (6 votes)