ഇനി ലോകത്തെ ടോപ് ഫൈവ് ലീഗുകളിൽ ഒന്നായി സൗദി അറേബ്യൻ ലീഗ് മാറും : ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അധികമാരും ശ്രദ്ധിക്കാത്ത അധികം കേട്ട് കേൾവിയില്ലാത്ത ഒരു ലീഗായിരുന്നു സൗദി അറേബ്യൻ ലീഗ്.പക്ഷേ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയോട് കൂടി അവരുടെ തലവര തന്നെ മാറുകയായിരുന്നു.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടുകൂടിയായിരുന്നു അവരുടെ തലവര മാറിയത്.പിന്നീട് സൗദി അറേബ്യൻ ലീഗ് പ്രസക്തിയാർജ്ജിച്ചു.

ഇന്ന് ലോകം അറിയപ്പെടുന്ന ലീഗുകളിൽ ഒന്നായി മാറാൻ സൗദിയിലെ ലീഗിന് കഴിഞ്ഞിട്ടുണ്ട്.നിരവധി ഇന്റർനാഷണൽ ചാനലുകൾ ബ്രോഡ്കാസ്റ്റിംഗ് ആരംഭിച്ചു കഴിഞ്ഞു.അൽ നസ്റിന്റെ മത്സരങ്ങൾ ഇന്ന് ലോകം ഉറ്റുനോക്കുന്ന മത്സരങ്ങളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം വീക്ഷിക്കുക എന്നുള്ളത് തന്നെയാണ് ഇതിന് കാരണം.ഏതായാലും റൊണാൾഡോയുടെ വരവോടുകൂടി കൂടുതൽ മികച്ച താരങ്ങൾ സൗദി ലീഗിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ടുകൊണ്ട് സൗദിയിലേക്ക് വരും എന്നുള്ളത് പലരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.എന്തുകൊണ്ടാണ് സൗദി അറേബ്യൻ ലീഗിലേക്ക് എത്തിയത് എന്നുള്ളതിനുള്ള ഒരു വിശദീകരണം ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകി കഴിഞ്ഞു.സൗദി വളരെ കോമ്പറ്റിറ്റീവ് ആയ ലീഗാണ് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഈ പോർച്ചുഗീസ് താരം.

‘സൗദി വളരെ കോമ്പറ്റീറ്റീവായ ഒരു ലീഗാണ്.ഇതൊരു പ്രീമിയർ ലീഗ് ഒന്നുമല്ല.പക്ഷേ ഞാൻ നിങ്ങളോട് നുണ പറയാനൊന്നും പോകുന്നില്ല.പക്ഷേ ഈ ലീഗ് എന്നെ ഞെട്ടിച്ചു കളഞ്ഞു,അതും പോസിറ്റീവായ രീതിയിൽ മാത്രം.ഒരു അഞ്ചോ ആറോ ഏഴോ വർഷം ഈ പ്ലാനോടുകൂടി അവർ തുടർന്നാൽ തീർച്ചയായും ലോകത്തെ ഏറ്റവും മികച്ച നാലാമത്തെയോ അഞ്ചാമത്തെയോ ലീഗായി മാറാൻ അവർക്ക് സാധിക്കും ‘ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യൻ ലീഗിൽ കളിക്കുന്നുണ്ടെങ്കിലും ലോകത്തെ ടോപ്പ് ഫൈവ് ലീഗുകളിൽ ഒന്നായി മാറാൻ അവർക്ക് ഉടനെയൊന്നും സാധിക്കില്ല എന്നുള്ളത് തന്നെയാണ് യാഥാർത്ഥ്യം.അതിന് ഇനിയും സൗദി അറേബ്യൻ ലീഗ് ഒരുപാട് മുന്നേറേണ്ടതുണ്ട്.മറ്റൊരു സൂപ്പർതാരമായ ലയണൽ മെസ്സിയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് എത്തിക്കാൻ താല്പര്യമുണ്ടെങ്കിലും മെസ്സിക്ക് സൗദിയിലേക്ക് വരാൻ താല്പര്യമില്ല എന്നാണ് അറിയാൻ കഴിയുന്നത്.

Rate this post