ഗോകുലത്തെ കീഴടക്കി എ എഫ് സി കപ്പിന് യോഗ്യത നേടി ഒഡീഷ

ഹീറോ സൂപ്പർ കപ്പ് ജേതാക്കളായ ഒഡീഷ എഫ്‌സി അടുത്ത സീസണിലെ എഎഫ്‌സി കപ്പിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തു.ഇന്ന് കോഴിക്കോട് നടന്ന പ്ലേഓഫ് മത്സരത്തിൽ ഗോകുലം കേരള എഫ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ഒഡിഷ നേടിയത്.സ്റ്റാർട്ട് സ്‌ട്രൈക്കർ ഡീഗോ മൗറീസിയോയുടെ ഹാട്രിക്കാണ് ഒഡീഷയെ വിജയത്തിലെത്തിലെത്തിച്ചത്.

ഹീറോ സൂപ്പർ കപ്പ് വിജയിച്ചെത്തിയ ഒഡിഷ മത്സരത്തിന്റെ ആരംഭം മുതൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി .18-ാം മിനിറ്റിൽ ഫോമിലുള്ള മൗറീഷ്യോ ഒഡിഷയുടെ ആദ്യ ഗോൾ നേടി.30-ാം മിനിറ്റിൽ ഗോകുലം കേരള എഫ്‌സി ഡിഫൻഡർമാരെ മറികടന്ന് മൗറീഷ്യോ ഒഡിഷയുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ 36-ാം മിനിറ്റിൽ താഹിർ സമാൻ നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ ഫർഷാദ് നൂരിലൂടെ ഗോകുലം തിരിച്ചടിച്ചു.

52 ആം മിനുട്ടിൽ പെനാൽറ്റി ഗോളാക്കി മാറ്റി മൗറീഷ്യോ ഹാട്രിക്ക് തികച്ചു.AFC കപ്പ് 2023-24 ഗ്രൂപ്പ് ഘട്ടങ്ങളിലേക്ക് നേരിട്ട് യോഗ്യത നേടാനും അവരുടെ ഹീറോ സൂപ്പർ കപ്പ് വിജയത്തിന് ശേഷം അവരുടെ കാമ്പെയ്‌ൻ ഉജ്ജ്വലമായ രീതിയിൽ അവസാനിപ്പിക്കാനും ഒഡീഷ എഫ്‌സിക്ക് സാധിച്ചു.

Rate this post