ലാലിഗ ടോപ് സ്‌കോറർക്കുള്ള ‘പിച്ചിച്ചി’ പുരസ്‌കാരത്തിൽ കണ്ണുവെച്ച് കരീം ബെൻസെമ

ലാ ലീഗയിൽ ജിറോണയുമായുള്ള മത്സരം നഷ്ടപെട്ട സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസീമ ഇന്ന് അൽമേരിയയ്‌ക്കെതിരായ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. നിലവിലെ ലീഗ് ചാമ്പ്യൻഷിപ്പ് അവസാനിക്കുന്നതിന് മുമ്പ് ശേഷിക്കുന്ന ഏഴ് ഗെയിമുകളിൽ കഴിഞ്ഞ സീസണിൽ നേടിയ തന്റെ ടോപ്പ് സ്കോറർ പദവി സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫ്രഞ്ച് താരം സീസണിന്റെ അവസാന ഘട്ടത്തിലൂടെ കുതിക്കുന്നത്.

കഴിഞ്ഞ സീസണിൽ 27 ഗോളുകൾ നേടി ടോപ് സ്‌കോറർ പദവി കരസ്ഥമാക്കിയ ബെൻസീമക്ക് ഈ സീസണിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.ഇതുവരെ അദ്ദേഹത്തിന് 11 ലീഗ് മത്സരങ്ങൾ നഷ്‌ടമായി, അവയെല്ലാം പരിക്ക് മൂലമാണ് നഷ്ടമായത്.സെൽറ്റയ്‌ക്കെതിരായ മുൻ മത്സരത്തിൽ ഇടതു കാലിന് പരിക്കേറ്റതിനെത്തുടർന്ന് ജിറോണയ്‌ക്കെതിരായ മിഡ്‌വീക്ക് മത്സരമായിരുന്നു അവസാനമായി അദ്ദേഹത്തിന് നഷ്ടമായത്.കോപ്പ ഡെൽ റേ ഫൈനൽ മെയ് 6 നും മാഞ്ചസ്റ്ററിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദവുമാണ് ഇനി റയലിന് വരാനിരിക്കുന്ന വലിയ മത്സരങ്ങൾ.

ഇന്നത്തെ മത്സരത്തിൽ ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ള ലീഡ് കുറയ്ക്കാൻ ബെൻസിമ ശ്രമിക്കും. ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണ സ്‌ട്രൈക്കർ ലെവെൻഡോസ്‌കിക്ക് 18 ഗോളുകൾ ഉണ്ട്, കൂടാതെ സ്പാനിഷ് ലീഗിലെ തന്റെ ആദ്യത്തെ ടോപ്പ് സ്‌കോറർ അവാർഡ് നേടാനുള്ള ശ്രമത്തിലാണ്.20 കളികളിൽ നിന്ന് 14 ഗോളുകൾ നേടിയ ബെൻസൈമാ തൊട്ടു പിന്നാലെയാണ്.20 കളികളിൽ നിന്നാണ് ഫ്രഞ്ച് താരം 14 ഗോളുകൾ നേടിയിട്ടുണ്ട്.ഒരു ഗെയിമിന് ശരാശരി 0.70 ഗോളുകൾ ബെൻസിമ നേടിയിട്ടുണ്ട്.

പോളിഷ് മാർക്ക്സ്മാൻ 27 ഗെയിമുകളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട്: ഒരു മത്സരത്തിൽ ശരാശരി 0.67 ഗോളുകൾ.വല്ലാഡോലിഡിനെതിരെ ഹാട്രിക് നേടിയതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിൽ ബെൻസീമക്ക് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ അവസാന ഏഴ് ലീഗ് മത്സരങ്ങളിൽ മൂന്നു ഗോളുകൾ മാത്രമാണ് ബെൻസിമ നേടിയത്.

Rate this post