യുവേഫ നേഷൻസ് ലീഗ് :❝മാർകോ റിയൂസ് വീണ്ടും ജർമൻ ടീമിൽ , ഫ്രഞ്ച് ടീമിൽ നിന്നും ഒലിവിയർ ജിറൂഡിനെ ഒഴിവാക്കി❞|UEFA Nations League

യുവേഫ നേഷൻസ് കപ്പിനുള്ള ജർമ്മനി ടീമിനെ കോച്ച് ഹൻസി ഫ്ലിക്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇറ്റലി, ഇംഗ്ലണ്ട്, ഹംഗറി എന്നിവർക്കെതിരായ അടുത്ത മാസം നടക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കായി ബൊറൂസ്സിയ ഡോർട്മുണ്ട് ക്യാപ്റ്റൻ മാർകോ റീയൂസിനെ തിരിച്ചുവിളിച്ചു.

ജൂൺ 4 ന് യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിക്കെതിരെയും ജൂൺ 7 ന് മ്യൂണിക്കിൽ ഇംഗ്ലണ്ടിനെതിരെയും നേരിടുകയും ജൂൺ 11 ന് ബുഡാപെസ്റ്റിൽ ഹംഗറിയെയും ജൂൺ 14 ന് മോൺചെൻഗ്ലാഡ്ബാക്കിൽ വീണ്ടും ഇറ്റലിയെ ജർമനിയെ നേരിടും.ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന ലോകകപ്പിനല്ല തയ്യാറെടുപ്പായാണ് നേഷൻസ് ലീഗിനെ ജർമനി കാണുന്നത്,. അഞ്ചാം വേൾഡ് കപ്പ് കിരീടത്തിലേക്ക് ആണ് ജർമ്മനി കണ്ണ് വെക്കുന്നത് .

ചെൽസി താരങ്ങളായ കെയ് ഹാവെർട്‌സ്, ടിമോ വെർണർ, അന്റോണിയോ റൂഡിഗർ, മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഇൽകെ ഗുണ്ടോഗൻ എന്നിവരും ടീമിൽ ഉൾപ്പെടുന്നു.നിലവിൽ ഇന്റർ മിലാനിൽ അറ്റലാന്റയിൽ നിന്ന് ലോണിലുള്ള വിംഗ് ബാക്ക് റോബിൻ ഗോസെൻസും ലീഡ്‌സ് യുണൈറ്റഡ് ഡിഫൻഡർ റോബിൻ കോച്ചും ടീമിൽ ഇടം നേടിയില്ല.കഴിഞ്ഞ വർഷം നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനായി ബൊറൂസിയ ഡോർട്ട്മുണ്ട് താരം റിയൂസിനെ 2019 ന് ശേഷം ആദ്യമായി തിരിച്ചുവിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാൽ പരിക്ക് മൂലം ടീമിൽ ഇടം ലഭിച്ചില്ല.പിന്നീട് 2021ൽ തിരിച്ചെത്തിയെങ്കിലും ഈ വർഷം ഇതുവരെ അന്താരാഷ്ട്ര ഫുട്ബോൾ കളിച്ചിട്ടില്ല.

ബുണ്ടസ് ലീഗയിലേക്കുള്ള പ്രമോഷനിലേക്ക് ഷാൽക്കെയെ നയിക്കുകയും 30 ഗോളുകൾ നേടിയ 34 കാരനായ സ്ട്രൈക്കർ സൈമൺ ടെറോഡെയെ ടീമിൽ ഉൾപ്പെടുത്തിയില്ല.റേഞ്ചേഴ്‌സിനെതിരെ ബുധനാഴ്ച നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ വിജയിപ്പിച്ച ഗോൾകീപ്പർ കെവിൻ ട്രാപ്പ് ടീമിൽ ഇടം നേടി .ബയേൺ കീപ്പർ മാനുവൽ ന്യൂയർ ക്യാപ്റ്റനായ ടീമിൽ ഈ സീസണിൽ തുടർച്ചയായ 10-ാം ബുണ്ടസ്‌ലിഗ കിരീടം നേടിയ എട്ട് ബയേൺ മ്യൂണിക് കളിക്കാർ ഇടം നേടി.

ഗോൾകീപ്പർമാർ: മാനുവൽ ന്യൂയർ (ബയേൺ മ്യൂണിക്ക്), കെവിൻ ട്രാപ്പ് (ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്), ഒലിവർ ബൗമാൻ (ഹോഫെൻഹൈം).
ഡിഫൻഡർമാർ: ബെഞ്ചമിൻ ഹെൻറിച്ച്‌സ് (ആർബി ലീപ്‌സിഗ്), തിലോ കെഹ്‌റർ (പാരീസ് സെന്റ് ജെർമെയ്‌ൻ/എഫ്‌ആർഎ), ലൂക്കാസ് ക്ലോസ്റ്റർമാൻ (ആർബി ലീപ്‌സിഗ്), ഡേവിഡ് റൗം (ഹോഫെൻഹൈം), അന്റോണിയോ റൂഡിഗർ (ചെൽസി/ഇഎൻജി), നിക്കോ ഷ്‌ലോട്ടർബെക്ക് (ഫ്രീലെബർഗ്), ബയേൺ മ്യൂണിക്ക്), ജോനാഥൻ താഹ് (ബയർ ലെവർകുസെൻ).
മിഡ്ഫീൽഡർമാർ: ജൂലിയൻ ബ്രാൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്), ലിയോൺ ഗൊറെറ്റ്‌സ്‌ക (ബയേൺ മ്യൂണിക്ക്), ഇൽകെ ഗ്വെൻഡോഗൻ (മാഞ്ചസ്റ്റർ സിറ്റി/ഇഎൻജി), ജോനാസ് ഹോഫ്മാൻ (ബൊറൂസിയ മോൻചെൻഗ്ലാഡ്ബാച്ച്), ജോഷ്വ കിമ്മിച്ച്, ജമാൽ മുസിയാല (ഇരുവരും ബയേൺ).
ഫോർവേഡ്‌സ്: കരീം അഡെയെമി (റെഡ് ബുൾ സാൽസ്‌ബർഗ്/എയുടി), ടിമോ വെർണർ (ചെൽസി/ഇഎൻജി), ലെറോയ് സാനെ (ബയേൺ മ്യൂണിക്ക്), തോമസ് മുള്ളർ (ബയേൺ മ്യൂണിക്ക്), മാർക്കോ റിയൂസ് (ബൊറൂസിയ ഡോർട്ട്മുണ്ട്), സെർജ് ഗ്നാബ്രി (ബയേൺ മ്യൂണിക്ക്), കെയ് ഹാവർട്സ് (ചെൽസി/ENG), ലൂക്കാസ് എൻമെച്ച (VfL വുൾഫ്സ്ബർഗ്)

മുൻ മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായ കരീം ബെൻസെമ തിരിച്ചെത്തിയെത്തിയപ്പോൾ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സിന്റെ ടീമിൽ നിന്ന് ഒലിവിയർ ജിറൂഡിനെ ഒഴിവാക്കി.മാർച്ചിൽ ഐവറി കോസ്റ്റിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ സൗഹൃദ മത്സരങ്ങളിൽ ബെൻസെമയുടെ അഭാവത്തിൽ എസി മിലാൻ ഫോർവേഡ് ജിറൂഡ് രണ്ട് ഗോളുകൾ നേടി, തിയറി ഹെൻറിയുടെ എക്കാലത്തെയും ഫ്രാൻസ് റെക്കോർഡായ 51- നു അടുത്തെത്തി.കഴിഞ്ഞ വർഷം നേഷൻസ് ലീഗിൽ കിരീടം നേടിയ ഫ്രാൻസ് അടുത്ത മാസം ഓസ്ട്രിയയിലേക്കും ആതിഥേയരായ ഡെന്മാർക്കിലേക്കും ക്രൊയേഷ്യയെ നേരിടും.ഒളിംപിക് ഡി മാർസെയ്‌ലെ മിഡ്‌ഫീൽഡർ ബൗബക്കർ കമാരയാണ് ടീമിലെ പുതുമുഖം.

ഗോൾകീപ്പർമാർ: അൽഫോൺസ് അരിയോള (വെസ്റ്റ് ഹാം യുണൈറ്റഡ്), ഹ്യൂഗോ ലോറിസ് (ടോട്ടനം ഹോട്സ്പർ), മൈക്ക് മൈഗ്നാൻ (എസി മിലാൻ).
ഡിഫൻഡർമാർ: ജൊനാഥൻ ക്ലോസ് (ആർസി ലെൻസ്), ലൂക്കാസ് ഡിഗ്നെ (ആസ്റ്റൺ വില്ല), ലൂക്കാസ് ഹെർണാണ്ടസ് (ബയേൺ മ്യൂണിക്ക്), തിയോ ഹെർണാണ്ടസ് (എസി മിലാൻ), പ്രെസ്നെൽ കിംപെംബെ (പാരീസ് സെന്റ് ജെർമെയ്ൻ), ജൂൾസ് കൗണ്ടെ (സെവില്ല), ബെഞ്ചമിൻ പവാർഡ് (ബയേൺ മ്യൂണിച്ച്) , വില്യം സലിബ (ഒളിംപിക് ഡി മാർസെയിൽ), റാഫേൽ വരാനെ (മാഞ്ചസ്റ്റർ യുണൈറ്റഡ്).
മിഡ്ഫീൽഡർമാർ: മാറ്റിയോ ഗ്വെൻഡൂസി (ഒളിംപിക് ഡി മാർസെയിൽ), ബൂബക്കർ കമാര (ഒളിംപിക് ഡി മാർസെയിൽ), എൻഗോലോ കാന്റെ (ചെൽസി), അഡ്രിയൻ റാബിയോട്ട് (യുവന്റസ്), ഔറേലിയൻ ചൗമേനി (മൊണാക്കോ).
ഫോർവേഡുകൾ: വിസാം ബെൻ യെദ്ദർ (മൊണാക്കോ), കരിം ബെൻസെമ (റിയൽ മാഡ്രിഡ്), കിംഗ്സ്ലി കോമാൻ (ബയേൺ മ്യൂണിക്ക്), മൗസ ഡയബി (ബേയർ ലെവർകുസെൻ), അന്റോയ്ൻ ഗ്രീസ്മാൻ (അത്ലറ്റിക്കോ മാഡ്രിഡ്), കൈലിയൻ എംബാപ്പെ (പാരീസ് സെന്റ് ജെർമെയ്ൻ), ക്രിസ്റ്റഫർ എൻകുങ്കു (ആർബി ലീപ്സിഗ്)

Rate this post