ഫെറെൻക്വേറൊസിന്റെയും വലചലിപ്പിച്ചു, ഒരപൂർവ നേട്ടത്തിനുടമയായി മെസ്സി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ഫെറെൻക്വെറോസിനെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, അൻസു ഫാറ്റി, ഫിലിപ്പെ കൂട്ടീഞ്ഞോ, പെഡ്രി, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഗോളുകൾ നേടിയത്. മെസ്സി, ഫാറ്റി, ഡെംബലെ എന്നിവർ ഓരോ അസിസ്റ്റുകളും കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇന്നലെ ഫെറെൻക്വെറോസിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയതോടെ ഒരപൂർവ നേട്ടത്തിനുടമയായിരിക്കുകയാണ് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗിൽ മെസ്സി ഗോൾ നേടുന്ന മുപ്പത്തിയാറാമത്തെ ടീമാണ് ഫെറെൻക്വേറൊസ്.മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് മെസ്സി ഗോൾ കണ്ടെത്തിയത്.ഇതുവരെ ചാമ്പ്യൻസ് ലീഗിൽ നാല്പത്തിയൊന്ന് ടീമുകളെയാണ് മെസ്സി നേരിട്ടിട്ടുള്ളത്. ഇതിൽ മുപ്പത്തിയാറു ടീമുകൾക്കെതിരെയും ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

റുബിൻ കസാൻ, അത്‌ലെറ്റിക്കോ മാഡ്രിഡ്‌, ബെൻഫിക്ക, ഉഡിനസ്, ഇന്റർ മിലാൻ എന്നീ ടീമുകൾക്കെതിരെ മാത്രമാണ് മെസ്സിക്ക് ഗോൾ നേടാൻ കഴിയാത്തത്. പതിനാറ് രാജ്യങ്ങളിലുള്ള ടീമുകൾ മെസ്സിയുടെ ബൂട്ടിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ഇന്നലെ ഗോൾ നേടിയ ഫെറെൻക്വേറൊസ് ഹങ്കേറിയൻ ക്ലബാണ്. ഏറ്റവും കൂടുതൽ മെസ്സിയുടെ പക്കലിൽ നിന്നും ഗോൾ വഴങ്ങിയത് ഇംഗ്ലീഷ് ക്ലബുകളാണ്. ഇരുപത്തിയാറ് തവണയാണ് മെസ്സി പ്രീമിയർ ലീഗ് ക്ലബുകൾക്കെതിരെ ഗോളുകൾ നേടിയിട്ടുള്ളത്.

ആഴ്സണലിനെതിരെയാണ് മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്. ഒമ്പത് ഗോളുകളാണ് താരം ഗണ്ണേഴ്‌സിനെതിരെ നേടിയിട്ടുള്ളത്. എസി മിലാൻ, സെൽറ്റിക്ക് എന്നിവർക്കെതിരെ എട്ട് ഗോളുകൾ വീതം നേടിയിട്ടുണ്ട്. മെസ്സി ഗോൾ നേടിയ മറ്റു ടീമുകൾ ഇവയാണ്

APOEL, Ajax, Basel, BATE Borisov, Bayern, Werder Bremen, Borussia Dortmund, Chelsea, Dinamo Kyiv, Juventus, Copenhagen, Leverkusen, Liverpool, Lyon, Manchester City, Manchester United, Mönchengladbach, Olympiacos, Napoli, Panathinaikos, PSG, Viktoria Plzen, PSV Eindhoven, Glasgow Rangers, Real Madrid, Roma, Shakhtar, Spartak Moscow, Slavia Prague, Sporting Lisbon, Stuttgart, Tottenham and now Ferencváros.

Rate this post