ലയണൽ മെസ്സിയുടെ പരിക്കിന്റെ കാര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബെൻഫിക ക്യാപ്റ്റൻ ഓട്ടമെന്റി

ലയണൽ മെസ്സിയുടെ പരിക്ക് അദ്ദേഹത്തിന്റെ ഒട്ടേറെ ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എന്തെന്നാൽ ഖത്തർ വേൾഡ് കപ്പിന് ഇനി കേവലം ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അർജന്റീനയുടെ ഏറ്റവും വലിയ പ്രതീക്ഷയായ ലയണൽ മെസ്സിയുടെ പരിക്ക് വേൾഡ് കപ്പ് സ്വപ്നങ്ങൾക്ക് കോട്ടം തട്ടിക്കുമോ എന്ന ആശങ്കയാണ് പലർക്കും ഇടയിലുള്ളത്.

കഴിഞ്ഞ ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിന്റെ അവസാനത്തിലാണ് മെസ്സിക്ക് മസിൽ ഇഞ്ചുറി പിടിപെട്ടത്. കഴിഞ്ഞ ലീഗിലെ മത്സരം മെസ്സിക്ക് നഷ്ടമായതിന് പിന്നാലെ ബെൻഫിക്കക്കെതിരെയുള്ള രണ്ടാം മത്സരത്തിൽ മെസ്സി വിട്ട് നിൽക്കുകയായിരുന്നു. പരിക്ക് കൂടുതൽ ഗുരുതരമാവാതെ പൂർണ്ണമായും ഭേദമാവാൻ വേണ്ടിയാണ് മെസ്സി വിട്ടുനിൽക്കുന്നത്.

മെസ്സിയുടെ പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ബെൻഫിക്കയിലെ അർജന്റൈൻ സഹതാരമായ നിക്കോളാസ് ഓട്ടമെൻഡി ഇപ്പോൾ നൽകി കഴിഞ്ഞിട്ടുണ്ട്.പരിക്കിനെ കുറിച്ച് പേടിക്കേണ്ട ആവശ്യമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരങ്ങൾ ഓവർലോഡ് ആയതിനാലാണ് ഈയൊരു പരിക്ക് പിടിപെട്ടതൊന്നും ഓട്ടമെൻഡി പറഞ്ഞിട്ടുണ്ട്.

‘ കഴിഞ്ഞ മത്സരത്തിന് ശേഷം ഞാൻ മെസ്സിയുമായി സംസാരിച്ചിരുന്നു.അദ്ദേഹത്തിന്റെ പരിക്ക് എങ്ങനെയുണ്ട് എന്നായിരുന്നു ഞാൻ ചോദിച്ചിരുന്നത്.ആ ദിവസത്തിന്റെ പിറ്റേന്നും ഞാൻ മെസ്സിയുമായി ബന്ധപ്പെട്ടു.അദ്ദേഹത്തിന്റെ പരിക്കിൽ പേടിക്കേണ്ട കാര്യമൊന്നുമില്ല. ഒരുപാട് മത്സരങ്ങൾ കളിച്ചത് കൊണ്ട് ഓവർലോഡ് ആയതായിരിക്കാം. മെസ്സി അർജന്റീന ടീമിന്റെ വളരെ പ്രധാനപ്പെട്ട ഒരു താരമാണ്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ ബന്ധപ്പെട്ടത്.മത്സരങ്ങൾ ഓവർലോഡ് ആകുമ്പോൾ ഇങ്ങനെ ചെറിയ അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട്.അത് ലോജിക്കലായ ഒരു കാര്യമാണ് ‘ ഓട്ടമെൻഡി പറഞ്ഞു.

ലയണൽ മെസ്സിയുടെ പരിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. അടുത്ത ഞായറാഴ്ച പിഎസ്ജി ഒളിമ്പിക് മാഴ്സെക്കെതിരെ വളരെ പ്രധാനപ്പെട്ട ഒരു മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ മെസ്സി തിരിച്ചെത്തിയേക്കും