“പരുക്കേറ്റ് പുറത്തിരുന്നപ്പോഴും സന്തോഷം നൽകിയത് ഇക്കാര്യമാണ്” ; രാഹുൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റ വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു മലയാളി താരം രാഹുൽ കെ പി പരിക്കേറ്റ് പുറത്തായത്.സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ താരം പരിക്കേറ്റ പുറത്തു പോവുകയും ചെയ്തു.അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകിയിരുന്നു.
പരിക്കിൽ നിന്നും മുകതനായ താരം ഒരാഴ്ച മുമ്പ് മാത്രമാണ് രാഹുൽ വീണ്ടും കളിക്കളത്തിലിറങ്ങിയത്.വീണ്ടും പരുക്കിലേക്ക് തള്ളിവിടാൻ കഴിയാത്തതിനാൽ പൂർണമായും ശാരീരിക്ഷമത കൈവരിച്ചശേഷമെ രാഹുലിനെ കളത്തിലിറക്കുവെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഉറപ്പിചത്തോടെയാണ് താരം കളിക്കളത്തിലേക്ക് തിരിച്ചു വരാൻ കൂടുതൽ സമയം എടുത്തത്. നാളെ മുംബൈക്കെതിരെ നടക്കുന്ന നിർണായക പോരാട്ടത്തിൽ രാഹുൽ കളിക്കുമോ എന്നുറപ്പില്ല. ചെന്നൈക്കെതിരെ വിജയിച്ച മത്സരത്തിൽ രാഹുൽ പകരക്കാരനായി ഇറങ്ങിയിരുന്നു.
നാളത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകനോടൊപ്പം രാഹുലും പങ്കെടുത്തിരുന്നു. ““ഒരു പ്രാദേശിക കളിക്കാരനെന്ന നിലയിലും ടീമിന്റെ ഭാഗമെന്ന നിലയിലും ഞങ്ങൾക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടേണ്ടത് വളരെ പ്രധാനമാണ്, എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാൻ പരമാവധി ചെയ്യും.പരിക്കുകൾ എന്റെ നിയന്ത്രണത്തിലല്ല. എന്റെ വീണ്ടെടുക്കലിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ അംഗങ്ങൾക്കും ക്ലബ്ബിനും കോച്ചിംഗ് സ്റ്റാഫിനും വളരെ നന്ദി; അവർ എന്നെ ശരിക്കും പരിപാലിക്കുകയും എന്റെ വീണ്ടെടുക്കലിൽ താൽപ്പര്യം കാണിക്കുകയും ചെയ്തു, ഇത് ക്ലബ്ബിന് എന്നെ തിരികെ ആവശ്യമാണെന്ന് എനിക്ക് തോന്നി. ഇപ്പോൾ, നാളത്തെ കളിയാണ് പ്രധാനം, ഞങ്ങൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” രാഹുൽ ഇന്നത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞു.
“പരുക്കേറ്റ് പുറത്തായപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം തനിക്ക് സന്തോഷം നൽകിയെന്നാണ് രാഹുൽ പറയുന്നത്.ഒരു കളിക്കാരനും ഒരു കളി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ഒരു കളിക്കാരനും പരിക്കേൽക്കാൻ ആഗ്രഹിക്കുന്നില്ല. ചില പരിക്കുകൾ നമുക്ക് നിയന്ത്രിക്കാനാകുമെങ്കിലും മറ്റുള്ളവ പ്രവചിക്കാൻ കഴിയില്ല. എപ്പോൾ വേണമെങ്കിലും ഞാൻ കളിക്കുന്ന രീതിയും കളിയിൽ പരിക്കുകൾ സംഭവിക്കാമെന്നും മനസ്സിലാക്കുക എന്നതാണ് എന്റെ കാര്യം. യഥാർത്ഥത്തിൽ ഒന്നും സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.