❝ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ മിഡ്ഫീൽഡറെ നൗ ക്യാമ്പിൽ എത്തിക്കാനൊരുങ്ങി ബാഴ്സലോണ ❞

സൂപ്പർ താരം ലയണൽ മെസ്സിയുമായി അഞ്ചു വർഷത്തെ പുതിയ കരാർ ഒപ്പിടാൻ തീരുമാനിച്ചതും അഗ്യൂറോയും ഡിപ്പെയും അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കിയിരിക്കുകയാണ് ബാഴ്സലോണ. നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മെസ്സിയും കൂമാനും. സ്പാനിഷ് ഔട്ട് ലെറ്റ് മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബയെ ഒരു സ്വാപ്പ് ഇടപാടിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ബാഴ്സലോണ.യുവന്റസ്, റയൽ മാഡ്രിഡ്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവർ ഫ്രഞ്ച് താരത്തിനായി തലപര്യം കാണിച്ചിരുന്നു.2018 ലെ ലോക കപ്പ് ജേതാവിനെ സ്വന്തമാക്കാൻ ഇവരുടെ കൂട്ടത്തിലേക്ക് ബാഴ്സലോണയും എത്തിയിരിക്കുകയാണ്.

പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ ഒരു വർഷം മാത്രം ബാക്കിയുണ്ട് എന്നാൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന്റെ ലക്ഷമൊന്നും കാണാനും സാധിക്കുന്നില്ല. 2022 ൽ 28 കാരൻ മിഡ്ഫീൽഡറെ സൗജന്യ ട്രാൻസ്ഫറിൽ നഷ്ടപെടുന്നതിനു പകരം ഈ വേനൽക്കാലത്ത് വലിയ വിൽക്കാൻ റെഡ് ഡെവിൾസ് നിർബന്ധിതരായേക്കാം. യുണൈറ്റഡും പോഗ്ബയും തമ്മിലുള്ള ചർച്ചകളിലെ അവ്യക്തത മുതലാക്കാൻ ശ്രമിക്കുന്ന ബാഴ്സലോണ ഒരു മിതമായ വിലയിൽ ഫ്രഞ്ച് താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ പോഗ്ബക്ക് പകരമായി കറ്റാലൻ ഭീമന്മാർ ഏത് കളിക്കാരനെ വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

അടുത്ത സീസണിലേക്ക് ഒരു മിഡ്ഫീൽഡറെ ബാഴ്‌സലോണയ്ക്ക് ആവശ്യമുണ്ട്. ലിവർപൂളിന്റെ ഡച്ച് മിഡ്ഫീൽഡർ വൈനാൾഡാം ടീമിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷം കൈവിട്ടു പോവുകയായിരുന്നു. ഇതിനകം തന്നെ അത്ലറ്റികോ മാഡ്രിഡുമായി സൗൾ നിഗുവസ് അന്റോയ്ൻ ഗ്രീസ്മാൻ ഒരു സ്വാപ് ഡീലിന് ബാഴ്സ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നിരുന്നാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പോൾ പോഗ്ബയെ സ്വന്തമാക്കുന്നതിനാവും ബാഴ്സ കൂടുതൽ പ്രാധാന്യം കൊടുക്കുക. മൂന്ന് പ്രധാന യൂറോപ്യൻ ലീഗുകളിൽ കളിച്ചതും ദേശീയ തലത്തിലുള്ള മികവും പോഗ്ബക്ക് ഗുണമാകും.അടുത്ത സീസണിൽ ബാഴ്‌സലോണ അവരുടെ മിഡ്‌ഫീൽഡ് അപ്‌ഗ്രേഡുചെയ്യേണ്ടതുണ്ട്. മിറാലെം പിജാനിക് ഒരു എക്സിറ്റിന്റെ പാതയിലാണ്, ക്ലബ് ഇതിഹാസം സെർജിയോ ബസ്‌ക്വറ്റിന് 33 വയസ്സ് ആയിട്ടുണ്ട് ഇവർക്ക് പകരം പുതിയ താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്.

പെഡ്രോ ഡി ജോംഗ് പോലെയുള്ള യുവ മിഡ്ഫീൽഡർമാർക്കൊപ്പം പോഗ്ബയും കൂടി ചേരുമ്പോൾ ബാഴ്സ കൂടുതൽ ശക്തമാകും. 2013 ന് ശേഷമുള്ള ആദ്യത്തെ പ്രീമിയർ ലീഗ് കിരീടം നേടാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സീസണിലേക്കുള്ള പദ്ധതികളിൽ പോൾ പോഗ്ബ ഇപ്പോഴും ഉണ്ട്. ഡോർട്ട്മുണ്ടിൽ നിന്നും ജാദോൺ സാഞ്ചോയെ ഒപ്പിട്ടു കൊണ്ടും റയൽ മാഡ്രിഡിൽ നിന്ന് റാഫേൽ വരാനെയെ ടീമിലെത്തിക്കാനും ഒരുങ്ങി ഒരുക്കങ്ങൾ ഗംഭീരമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ.

Rate this post