❝പോൾ പോഗ്ബ മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാർ പുതുക്കുമോ ?❞

പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപായി യൂണൈറ്റഡുമായി ബന്ധപെട്ടു ഏറ്റവും കൂടുതൽ ഉയർന്നു വന്ന ചോദ്യമായിരുന്നു പോഗ്ബയുടെ കരാർ പുതുക്കൽ .പോഗ്ബയ്ക്ക് നിലവിലെ കരാർ പൂർത്തിയാക്കാൻ 11 മാസം മാത്രമേ ബാക്കിയുള്ളൂ. അത്കൊണ്ട് തന്നെ താരത്തിന്റെ കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്. കിരീടം നേടാൻ കഴിവുള്ള ഒരു ടീം ആയതിനാൽ പോഗ്ബ മാഞ്ചസ്റ്റർ യൂണൈറ്റഡുമായി പുതിയ കരാറിൽ ഒപ്പിടുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ സ്‌കോൾസ് അഭിപ്രായപ്പെട്ടു.റയൽ മാഡ്രിഡും പാരിസ് സെന്റ് ജെർമെയ്നും പോഗ്ബക്കായി രംഗത്തുണ്ടായിരുന്നു. പഴയ ക്ലബായ യുവന്റസിലേക്കുള്ള തിരിച്ചുവരവിനും സാധ്യത കൽപ്പിക്കുന്നുണ്ടായിരുന്നു.

പുതിയ സീസണിന്റെ ലീഡ്‌സിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഫ്രഞ്ച് മിഡ്ഫീൽഡർ പുറത്തെടുത്തത്.5-1 നു യുണൈറ്റഡ് ജയിച്ച മത്സരത്തിൽ നാല് അസിസ്റ്റുകളാണ് മിഡ്ഫീൽഡർ സംഭാവന നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാല് വർഷത്തെ ട്രോഫി വരൾച്ചക്ക് വിരാമമിടാൻ ഈ സീസണിൽ കഴിയും എന്ന് തെളിയിക്കുന്നതായിരുന്നു യുണൈറ്റഡിന്റെ പ്രകടനം. ഇന്നലെ നടന്ന മത്സരത്തിൽ ഹാട്രിക് ഹീറോ ബ്രൂണോ ഫെർണാണ്ടസിന് രണ്ടു അസിസ്റ്റും ,മേസൺ ഗ്രീൻവുഡും ഫ്രെഡും പോഗ്ബയുടെ മികച്ച പാസ്സിങ്ങിൽ നിന്നും ഗോളുകൾ നേടി.പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒറ്റ ഗെയിമിൽ നാല് ഗോളുകൾ നേടുന്ന ഏഴാമത്തെ വ്യക്തിയായി പോഗ്ബ മാറുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ പോഗ്ബ ഒരു മത്സരത്തിൽ മൂന്നു അസിസ്റ്റുകൾ നൽകിയിരുന്നു. സാഞ്ചോ വരാനെ എന്നി താങ്കളുടെ വരവ് യൂണൈറ്റഡിഡനെ കൂടുതൽ ശക്തമായ ടീമാക്കും എന്നതിൽ സംശയമില്ല. അത്കൊണ്ട് തന്നെ പോഗ്ബ കരാർ പുതുക്കാനുള്ള സാധ്യതയും കൂടുതലാണ്. പിഎസ്ജി യായിരുന്നു ഫ്രഞ്ച് താരത്തെ ടീമിലെടുക്കാൻ കൂടുതൽ താല്പര്യം കാണിച്ചിരുന്നത് എന്നാൽ മുൻ ലിവർപൂൾ തരാം വൈനാൾഡാം അടക്കമുളള താരങ്ങളുടെ വരവ് ആ സാധ്യത കുറച്ചു,

2016 വേനൽക്കാലത്ത് യുവന്റസിൽ നിന്ന് 89 മില്യൺ ഡോളർ (123 മില്യൺ ഡോളർ) ക്ലബ് റെക്കോർഡ് ഫീസായി യുണൈറ്റഡ് റീ സൈൻ ചെയ്തതായിരുന്നു പോഗ്ബയെ.റെഡ് ഡെവിൾസിനായി 200 ലതികം മത്സരങ്ങളിൽ നിന്നും പ്ലേമേക്കർ 38 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ തന്റെ ആദ്യ സീസണിൽ യൂറോപ്പ ലീഗും ലീഗ് കപ്പും നേടിയ ശേഷം ഒരു കിരീടവും നേടാനായിട്ടില്ല. ഈ സീസണിൽ കിരീടം നേടാവുന്ന പ്രതീക്ഷയിലാണ് മിഡ്ഫീൽഡർ .

Rate this post