“രണ്ട് പെനാൾട്ടികളും ഞങ്ങളുടെ തെറ്റായ തീരുമാനം മൂലം വഴങ്ങേണ്ടി വന്നു” : ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ അമിത പ്രതീക്ഷയോടെ ജാംഷെഡ്പൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ദയനീയ തോൽവിയാണു.എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ജാംഷെഡ്പൂരിന്റെ ജയം. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം കളിച്ച മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് നേരിശുന്ന രണ്ടാമത്തെ തോൽവിയാണിത്. തോൽവിയോടെ കേരളം ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

കരുത്തരായ ജെംഷദ്പുരിനെതിരെ വിജയം എളുപ്പമാകില്ല എന്നത് ബ്ലാസ്റ്റേഴ്സിന് വ്യക്തമായിരുന്നു. എങ്കിലും ഇത്ര കനത്ത തോൽവിയും അതേറ്റുവാങ്ങിയ രീതിയും ബ്ലാസ്റ്റേഴ്സിനെ പിടിച്ചുലക്കുകയും ചെയ്തു. ഇന്നലത്തെ മത്സരത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്ക് തന്നെയാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് അഭിപ്രായപ്പെട്ടു. ഇന്നലത്തെ മത്സരത്തിൽ എല്ലാ മേഖലയിലും ബ്ലാസ്റ്റേഴ്‌സ് പുറകോട്ട് പോയെന്നും രണ്ട് പെനാൾട്ടികളും ഞങ്ങളുടെ താരങ്ങളുടെ തെറ്റായ തീരുമാനങ്ങൾ കൊണ്ട് വന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജാംഷെഡ്പൂരിനെതിരെയുള്ള മത്സരം കടുപ്പമുള്ളതാകും എന്ന് ഉറപ്പായിരിന്നു എന്നും അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരേണ്ടതുണ്ട് എന്നും ഇവാൻ പറഞ്ഞു. പ്രധാന കളിക്കാർ കളിക്കാതിരിക്കുന്നതല്ല ഇന്നലത്തെ മത്സരത്തിൽ തോൽവിയുടെ കാരണമെന്നും ഇവാൻ കൂട്ടിച്ചേർത്തു. മുന്നേറ്റ നിരയിൽ ഡയസിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി കുറക്കുകയും ചെയ്തു. ഡയസിനു പകരം ഒരു ഇന്ത്യൻ സ്ട്രൈക്കറെ ഇറക്കാനും ബ്ലസ്റ്റേഴ്സിന് സാധിച്ചില്ല.

മിഡ്ഫീൽഡിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത ലൂനായാണ് ആക്രമണത്തിൽ അൽവാരോ വസ്ക്വസിനു പങ്കാളിയായിയെത്തിയത്. വലതുവിങ്ങിൽ കളിച്ചിരുന്ന സഹൽ അബ്ദുൾ സമദ് ഇടതുവിങ്ങിലേക്ക് മാറിയപ്പോൾ വിൻസി ബാരെറ്റോ വലതുവിങ്ങിൽ വന്നു. ഈ താരങ്ങളുടെ പൊസിഷൻ മാറ്റം ബ്ലാസ്റ്റേഴ്സിന്റെ താളം നഷ്ടപ്പെടുത്തി.വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസൺ തുടങ്ങിയത്. അതുകൊണ്ട് തന്നെ ടീമിന്റെ ഇതുവരയുള്ള പ്രകടനത്തിൽ ആരാധകർ വളരെ തൃപ്തരാണ്. പ്ലെ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളിൽ മികവ് പുറത്തെടുത്ത തീരു.

Rate this post