ഗ്വാർഡിയോള ബാഴ്സലോണയിൽ, മെസ്സിയുമായി കൂടിക്കാഴ്ച്ച നടത്താൻ സാധ്യത.
സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്ക് ശമനമായിട്ടില്ല. മെസ്സിയുമായി ബന്ധപ്പെട്ട ഒരുപാട് ഊഹാപോഹങ്ങൾ മാധ്യമങ്ങളിൽ സജീവമാണ്. പക്ഷെ വളരെ നിർണായകമായ ദിവസമാണ് നാളെ. എന്തെന്നാൽ പ്രീ സീസണിന് മുന്നോടിയായുള്ള ബാഴ്സയുടെ മെഡിക്കൽ ടെസ്റ്റുകൾ നാളെ നടത്തും. ക്ലബിന്റെ ആസ്ഥാനത്ത് വെച്ചാണ് പരിശോധന നടക്കുക. ഈ പരിശോധനയിൽ ലയണൽ മെസ്സി പങ്കെടുക്കുമോ ഇല്ലയോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നാളെ മെഡിക്കൽ പൂർത്തിയാക്കിയാൽ മാത്രമേ മെസ്സിക്ക് പരിശീലനത്തിനിറങ്ങാൻ സാധിക്കുകയൊള്ളൂ.
Messi considers Sunday no-show as Barcelona test awaitshttps://t.co/WD7zKoqCBc
— AS English (@English_AS) August 28, 2020
തിങ്കളാഴ്ച്ചയാണ് എഫ്സി ബാഴ്സലോണ പരിശീലനം ആരംഭിക്കുക. തുടക്കത്തിൽ മെസ്സി പരിശീലനത്തിന് എത്തിയേക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലു പിന്നീട് വിപരീതമായ വാർത്തകൾ വന്നു. ക്ലബ്ബിനെ സമ്മർദ്ദത്തിലാക്കാൻ വേണ്ടി മെസ്സി പരിശീലനത്തിന് പോവണ്ട എന്നാണ് മെസ്സിയുടെ ലീഗൽ ടീം താരത്തിന് ഉപദേശം നൽകിയത്. അതിനാൽ തന്നെ ഇനി അന്തിമതീരുമാനം മെസ്സിയുടേത് ആണ്. മെസ്സി പുറത്തേക്കോ അതോ അകത്തേക്കോ എന്നുള്ളതിന്റെ വ്യക്തമായ സൂചനകൾ നാളെ ലഭിക്കും.
എന്നാൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തി വർധിക്കുന്നതിനെ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ബാഴ്സലോണയിൽ എത്തി. പക്ഷെ പെപ് ഗ്വാർഡിയോളയുടെ ജന്മദേശം ബാഴ്സലോണ ആയതിനാൽ ഇത് സ്വാഭാവികമാണ്. എന്നാൽ പെപ് മെസ്സിയുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തുമെന്ന വാർത്ത പുറത്ത് വന്നത് ആരാധകർക്ക് ആശങ്കക്ക് വക നൽകിയിട്ടുണ്ട്. എൽ ചിരിങ്കിറ്റൊ ടിവിയാണ് പെപ് മെസ്സിയുമായി കൂടിക്കാഴ്ച്ച നടത്താൻ സാധ്യത ഉണ്ടെന്ന് പുറത്ത് വിട്ടത്. മുമ്പ് പെപ് ഗ്വാർഡിയോള താരവുമായി ഫോണിൽ സംസാരിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.
Pep in Barcelona as Lionel Messi links continuehttps://t.co/xA93BtvEG4
— Mirror Football (@MirrorFootball) August 29, 2020
ബയേണിനോട് ഏറ്റ തോൽവിക്ക് പിന്നാലെയാണ് മെസ്സി പെപ് ഗ്വാർഡിയോളയുമായി സംസാരിച്ചത് എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. മുമ്പ് മെസ്സിയെ എഫ്സി ബാഴ്സലോണയിൽ പരിശീലിപ്പിച്ച പരിചയമുണ്ട് പെപ് ഗ്വാർഡിയോളക്ക്. 2008 മുതൽ 2012 വരെയാണ് മെസ്സി പെപ്പിന് കീഴിൽ കളിച്ചത്. മെസ്സിയുടെ സുവർണ്ണകാലഘട്ടമായിരുന്നു അത്. മൂന്ന് ലാലിഗയും രണ്ട് ചാമ്പ്യൻസ് ലീഗും ഇക്കാലയളവിൽ ബാഴ്സ നേടിയിരുന്നു.