“ഒരുപക്ഷേ സ്പെയിനിലെ, പ്രത്യേകിച്ച് മാഡ്രിഡിലെ മാധ്യമങ്ങൾക്ക് ഞങ്ങളേക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കാം” : എർലിംഗ് ഹാലാൻഡിനെക്കുറിച്ച് പെപ് ഗാർഡിയോള | Erling Haaland
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ബ്രെൻ്റ്ഫോർഡുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഹെഡ് കോച്ച് പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ എർലിംഗ് ഹാലൻഡ് അസന്തുഷ്ടനാണെന്ന സ്പാനിഷ് മാധ്യമങ്ങളിൽ നിന്നുള്ള റിപോർട്ടുകൾ തള്ളിക്കളഞ്ഞു.
നോർവീജിയൻ സ്‌ട്രൈക്കർ റയൽ മാഡ്രിഡിലേക്ക് ഒരു നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള റിപോർട്ടുകൾ കഹ്‌സീൻജ ദിവസങ്ങളിൽ സ്പാനിഷ് മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.എന്നാൽ ഗാർഡിയോള കിംവദന്തികൾ ഗൗരവമായി എടുക്കുന്നില്ല. “അയാൾ അസന്തുഷ്ടനാണോ എന്ന് നിങ്ങൾ മാഡ്രിഡിൽ നിന്നുള്ള മാധ്യമങ്ങളോട് ചോദിക്കണം, ഒരുപക്ഷേ, നമുക്കുള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ അവർക്ക് ഉണ്ടായിരിക്കാം” സിറ്റി മാനേജർ പറഞ്ഞു.
” ഹാലാൻഡ് അസന്തുഷ്ടനാണെന്ന തോന്നൽ ഞങ്ങൾക്കില്ല.രണ്ട് മാസമായി പരിക്കേറ്റ് വിശ്രമത്തിലായത് കൊണ്ടാണ് അദ്ദേഹത്തിന് കളിക്കാൻ സാധിക്കാതിരുന്നത്. സ്പെയിനിൽ നിന്നുള്ള മാധ്യമങ്ങൾക്ക്, പ്രത്യേകിച്ച് മാഡ്രിഡിന് ഞങ്ങളേക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കാം.മാധ്യമങ്ങൾ പറയുന്നതോ ആളുകൾ പറയുന്നതോ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല.അദ്ദേഹം അസന്തുഷ്ടനാകുമ്പോൾ തൻ്റെ തീരുമാനം എടുക്കും.” പെപ് പറഞ്ഞു.
🔵🇳🇴 "Reports in Spain claim that Haaland isn't happy with life and climate in Manchester…".
— Fabrizio Romano (@FabrizioRomano) February 2, 2024
Pep Guardiola: "We don’t have the feeling that Erling is unhappy. Maybe the media in Spain, especially Madrid, has more information than us…". pic.twitter.com/uNpHf7RgSp
ബേൺലിക്കെതിരായ ചാമ്പ്യൻമാരുടെ 3-1 പ്രീമിയർ ലീഗ് വിജയത്തിൽ കാലിന് പരിക്കേറ്റ് 10 മത്സരങ്ങൾക്ക് ശേഷം ഹാലൻഡ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.ഈ സീസണിൽ ഇതിനകം എല്ലാ മത്സരങ്ങളിലും 19 ഗോളുകൾ നേടാൻ ഹാളണ്ടിന് സാധിച്ചിരുന്നു.കഴിഞ്ഞ സീസണിലെ ചരിത്രപരമായ ട്രെബിൾ നേടിയ കാമ്പെയ്‌നിൽ സിറ്റിയുടെ ടോപ് സ്‌കോററായിരുന്ന ഹാലാൻഡ് – ഇത്തിഹാദ് സ്റ്റേഡിയത്തിൽ 2027 വരെ കരാറുണ്ട്.