ലയണൽ മെസ്സിയും ഏർലിങ് ഹാലണ്ടും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ച് പെപ് ഗ്വാർഡിയോള|Lionel Messi

എർലിംഗ് ഹാലൻഡും ലയണൽ മെസ്സിയും തമ്മിലുള്ള പ്രധാന വ്യത്യാസം മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.ബാഴ്‌സലോണയിൽ മെസ്സിക്കൊപ്പം പ്രവർത്തിച്ച ഗ്വാർഡിയോള ക്ലബ്ബ് ഫുട്‌ബോളിൽ നേടാവുന്ന ഇല്ല ട്രോഫികളും അർജന്റീന താരത്തിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

മെസ്സിയുടെ വളർച്ചയിൽ സ്പാനിഷ് പരിശീലകൻ വഹിച്ച പങ്ക് വലുതാണ്.മെസ്സിയെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ പരിശീലകരിൽ ഒരാൾ കൂടിയാണ് പെപ് ഗ്വാർഡിയോള. ടീമിനോടൊപ്പം വ്യക്തിഗതമായും നിരവധി നേട്ടങ്ങളും റെക്കോർഡുകളും ആ സമയത്ത് മെസ്സി വാരിക്കൂട്ടിയിരുന്നു.മെസ്സിയെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ പരിശീലകരിൽ ഒരാൾ കൂടിയാണ് പെപ് ഗ്വാർഡിയോള. ടീമിനോടൊപ്പം വ്യക്തിഗതമായും നിരവധി നേട്ടങ്ങളും റെക്കോർഡുകളും ആ സമയത്ത് മെസ്സി വാരിക്കൂട്ടിയിരുന്നു.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഈ സീസണിൽ സിറ്റിയിലെത്തിയ ഹാലാൻഡ് പ്രീമിയർ ലീഗിലെ ഗോൾ സ്കോറിംഗ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ ചിരവൈരികളായ യുണൈറ്റഡിനെതിരായ ഒരു ഹാട്രിക് ഉൾപ്പെടെ ഈ സീസണിൽ ഹാലാൻഡ് ഇതിനകം മൂന്ന് ഹാട്രിക്കുകൾ പ്രീമിയർ ലീഗിൽ നേടിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തിൽ മെസ്സിയും ഹാലന്റും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നുള്ളത് പെപിനോട് മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. വളരെ വ്യക്തമായ രൂപത്തിലാണ് ഇതിന് പെപ് മറുപടി നൽകിയിട്ടുള്ളത്.

‘ ഏർലിങ്‌ ഹാലന്റിന് ഗോളടിക്കാൻ പലപ്പോഴും അദ്ദേഹത്തിന്റെ എല്ലാ സഹതാരങ്ങളുടെയും സഹായം ആവശ്യമായി വരുന്നു.എന്നാൽ മെസ്സിയുടെ കാര്യത്തിൽ അങ്ങനെയല്ല.മെസ്സിക്ക് ഗോൾ നേടാൻ അദ്ദേഹം തന്നെ മതി. സ്വന്തം പ്രതിഭ കൊണ്ട് ഗോൾ നേടാൻ കഴിവുള്ള താരമാണ് ലയണൽ മെസ്സി. ഇതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം ‘പെപ് പറഞ്ഞു.സിറ്റിയിൽ ചേർന്ന ശേഷം പ്രീമിയർ ലീഗിൽ നന്നായി കളിക്കുമോ എന്ന് സംശയിച്ച വിമർശകരെ നിശബ്ദനാക്കിയതിനാൽ, ഹാലൻഡ് ഒരു ഗോൾ സ്‌കോറിംഗ് മെഷീനായി മാറി.ഈ സീസണിൽ ഇതുവരെ 11 മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് 22-കാരൻ നേടിയത്.