തന്നെ പരിശീലിപ്പിച്ചവരിലെ ഏറ്റവും മികച്ച പരിശീലകനെ വ്യക്തമാക്കി ലയണൽ മെസ്സി |Lionel Messi

ലയണൽ മെസ്സിയുടെ സുവർണ്ണ കാലഘട്ടങ്ങളിൽ ഒന്ന് പെപ് ഗ്വാർഡിയോള പരിശീലിപ്പിച്ച ബാഴ്സക്ക് കീഴിലായിരുന്നു. നിരവധി റെക്കോർഡുകളും കിരീടനേട്ടങ്ങളും ആ കാലയളവിൽ കരസ്ഥമാക്കാൻ ബാഴ്സക്കും മെസ്സിക്കും സാധിച്ചിരുന്നു. ലയണൽ മെസ്സിയെ ഏറ്റവും നല്ല രൂപത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് പെപ് ഗ്വാർഡിയോള.

2008 മുതൽ 2012 വരെയാണ് ഇദ്ദേഹം ബാഴ്സയെ പരിശീലിപ്പിച്ചിട്ടുള്ളത്.യുവേഫ ചാമ്പ്യൻസ് ലീഗുകളും ലാലിഗ കിരീടങ്ങളും ഈ കാലയളവിൽ ബാഴ്സ നേടിയിട്ടുണ്ട്. ഈയൊരു കാലഘട്ടത്തിൽ തന്നെയാണ് മെസ്സി തന്റെ 3 ബാലൻ ഡിയോർ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ളത്.

ഇപ്പോൾ ലയണൽ മെസ്സി പെപ് ഗ്വാർഡിയോളയെ കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്. അതായത് തനിക്കുണ്ടായ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗ്വാർഡിയോളായാണ് എന്നാണ് ഇപ്പോൾ മെസ്സി പറഞ്ഞിട്ടുള്ളത്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എനിക്ക് ഇക്കാലമത്രയും ഉണ്ടായ പരിശീലകരിൽ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. അദ്ദേഹം മുൻകൂട്ടി പ്ലാനുകൾ ചെയ്ത കാര്യങ്ങളെല്ലാം അതെ രൂപത്തിൽ തന്നെയാണ് അവസാനിക്കാറുള്ളത്. ആ കാലഘട്ടത്തിൽ ബാഴ്സയിൽ നേടിയതെല്ലാം തുല്യവും അനശ്വരവുമാണ് എന്നുള്ളത് കാലഘട്ടങ്ങൾ പിന്നിടുമ്പോൾ നമ്മൾ കൂടുതൽ കൂടുതൽ മനസ്സിലാക്കി വരുന്നു ‘ ഇതാണ് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്.

അതേസമയം താൻ പരിശീലിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച താരവും ലോകത്തിലെ ഏറ്റവും മികച്ച താരവും ലയണൽ മെസ്സിയാണ് എന്നുള്ളത് പെപ് ഗ്വാർഡിയോള ഒട്ടേറെ തവണ പറഞ്ഞ കാര്യമാണ്. മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ പരിശീലിപ്പിക്കുന്ന സമയത്ത് പോലും അവർക്ക് റോൾ മോഡലായിക്കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചു കൊടുക്കാറുള്ളത് മെസ്സിയെയാണ്.

Rate this post