❛ഖത്തർ ലോകകപ്പിൽ അർജന്റീനയാണ് ഏറ്റവും വലിയ ഫേവറൈറ്റുകൾ❜|Qatar 2022

ആരായിരിക്കും ഖത്തർ വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളതിനെ കുറിച്ചുള്ള ചർച്ചകളും പ്രവചനങ്ങളും മാസങ്ങളും മുമ്പേ ആരംഭിച്ചതാണ്. ഇപ്പോഴും അത്തരത്തിലുള്ള കാര്യങ്ങൾ മുറുകി കൊണ്ടിരിക്കുകയാണ്. എന്നാൽ കിരീട ജേതാക്കളെ അറിയാനുള്ള കാത്തിരിപ്പിന്റെ നീളം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇത്തവണ വലിയ പ്രതീക്ഷകളുണ്ട്. ഒരുപാട് കാലമായി കിരീടമില്ല എന്നുള്ള പ്രഷർ കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി അവസാനിച്ചിരിക്കുന്നു. മാത്രമല്ല 2019 പരാജയപ്പെട്ടതിനു ശേഷം ഒരു തോൽവി പോലും അർജന്റീനക്ക് ഇതുവരെ വഴങ്ങേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സിക്ക് കീഴിലുള്ള അർജന്റീനക്ക് എല്ലാവരും വലിയ പ്രതീക്ഷകൾ പങ്കുവെക്കുന്നുണ്ട്.

മുൻ പിഎസ്ജി പരിശീലകനായിരുന്ന മൗറിസിയോ പോച്ചെട്ടിനോയും കിരീടഫേവറേറ്റുകളുടെ കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.ഒട്ടേറെ പ്രമുഖ ടീമുകളെ അദ്ദേഹം പരിഗണിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരെക്കാളും മുകളിൽ നിലവിൽ അർജന്റീനയാണ് ഉള്ളതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

‘ കിരീട ഫേവറേറ്റ്കളെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾ എപ്പോഴും അർജന്റീന,ബ്രസീൽ,ഇംഗ്ലണ്ട്, ഫ്രാൻസ്,ജർമ്മനി,സ്‌പെയിൻ എന്നിവരെ പരിഗണിക്കണം. പക്ഷേ നാല് വർഷം മുമ്പുള്ളതിനേക്കാൾ ഏറ്റവും വലിയ ഫേവറേറ്റുകൾ അർജന്റീന തന്നെയാണ്.എല്ലാവരെക്കാളും മുകളിലാണ് അവർ. കാരണം അവർ കോപ്പ അമേരിക്ക കിരീട ജേതാക്കളാണ് ‘ ഇതാണ് പോച്ചെ പറഞ്ഞിട്ടുള്ളത്.

അർജന്റീനക്കാരനായ പരിശീലകൻ കൂടിയാണ് ഇദ്ദേഹം. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടം അത്ര ദുഷ്കരമല്ല. എന്നിരുന്നാൽ പോലും മെക്സിക്കോയും പോളണ്ടും എല്ലാം അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ കഴിവുള്ള ടീമുകൾ തന്നെയാണ്.

Rate this post