ശാരീരികമായി ഏറ്റവും നല്ല നിലയിലാണ് : വേൾഡ് കപ്പിന് ശേഷവും അർജന്റീന ടീമിൽ തുടരുമെന്നുള്ള സൂചനകളുമായി മെസ്സി!

ഈയിടെ നടത്തിയ അഭിമുഖത്തിൽ ലയണൽ മെസ്സി ഈ വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു. അതായത് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പാണ് ഖത്തറിലേത് എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. ഇത് ആരാധകർക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയ ഒരു കാര്യമായിരുന്നു.

മാത്രമല്ല ലയണൽ മെസ്സി ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കും എന്നുള്ള റൂമറുകളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഖത്തർ വേൾഡ് കപ്പിന് ശേഷവും അർജന്റീനയുടെ ദേശീയ ടീമിൽ തുടരുമോ എന്നുള്ള ചോദ്യം ലയണൽ മെസ്സിയുടെ ചോദിക്കപ്പെട്ടിരുന്നു. തുടരും എന്നുള്ള സൂചനകളാണ് ഇപ്പോൾ മെസ്സി നൽകിയിട്ടുള്ളത്.

അതായത് ശാരീരികമായി ഏറ്റവും നല്ല നിലയിലാണ് ഇപ്പോൾ ഉള്ളത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റീന ടീമിൽ കളിക്കണോ എന്നുള്ളത് വേൾഡ് കപ്പിനു ശേഷമാണ് തീരുമാനിക്കുക എന്നുള്ളതും മെസ്സി പറഞ്ഞിട്ടുണ്ട്.

‘ നിലവിൽ ശാരീരികമായി ഞാൻ നല്ല നിലയിലാണ് ഉള്ളത്. കഴിഞ്ഞ വർഷം പിഎസ്ജിയിൽ എത്തിയ സമയത്ത് ഇങ്ങനെ ഒന്നും അല്ലായിരുന്നു.അതിനേക്കാൾ ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഖത്തർ വേൾഡ് കപ്പ് എന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്ന് ഞാൻ പറഞ്ഞത് എന്റെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. അർജന്റീന ടീമിൽ ഖത്തർ വേൾഡ് കപ്പിന് ശേഷം കളിക്കുമോ എന്നുള്ളത് അതിനുശേഷം നമുക്ക് നോക്കി കാണാം ‘ മെസ്സി പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിലെ റിസൾട്ട് എന്തായാലും മെസ്സി അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഇനിയും ഏറെക്കാലം കളിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.ഈ പ്രായത്തിലും ഇപ്പോൾ മെസ്സിക്ക് വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം കൂടിയാണ്.