‘പിഎസ്ജിക്ക് വേണ്ടി കളിക്കുന്നത് വലിയ ഗുണം ചെയ്യില്ല, കാരണം ….’: ക്ലബ്ബിനെതിരെ വിവാദ പ്രസ്താവനയുമായി കൈലിയൻ എംബാപ്പെ| Kylian Mbappe

അടുത്ത സീസണിന്റെ അവസാനത്തിൽ കഴിയുന്ന തന്റെ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് ഫോർവേഡ് കൈലിയൻ എംബാപ്പെ പറഞ്ഞതിനെത്തുടർന്ന് പി‌എസ്‌ജിയും താരവും തമ്മിലുള്ള ബന്ധം കഴിഞ്ഞ മാസം വഷളായിയിരുന്നു.അതായത് 2024 ജൂണിൽ എംബപ്പേ ഫ്രീ ഏജന്റ് ആയി മാറും.

അദ്ദേഹം കരാർ അവസാനിപ്പിച്ചാൽ പിഎസ്ജിക്ക് സ്വന്തമാക്കാൻ ചെലവഴിച്ച 180 മില്യൺ യൂറോയിൽ (197 മില്യൺ ഡോളർ) ഒന്നും തിരിച്ചുപിടിക്കാൻ കഴിയില്ല. എന്നാൽ എംബാപ്പയെ ഫ്രീയായി വിടില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി പറഞ്ഞു.കഴിഞ്ഞ അഞ്ച് സീസണുകളിൽ ലീഗ് 1-ന്റെ ടോപ് സ്‌കോററായ എംബാപ്പെ റയൽ മാഡ്രിഡിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനിടയിൽ പിഎസ്‌ജിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് എംബപ്പേ.

“പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്നത് കാര്യമായി സഹായിക്കില്ലെന്ന് ഞാൻ കരുതുന്നു, കാരണം അത് ഭിന്നിപ്പിക്കുന്ന ടീമാണ്, ഭിന്നിപ്പിക്കുന്ന ക്ലബ്ബാണ്,” ഫ്രാൻസ് ഫുട്ബോൾ മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.പിഎസ്‌ജിയിൽ തുടരുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്ന രീതിയിലായിരുന്നു എംബാപ്പെയുടെ പ്രസ്താവന. പിഎസ്‌ജിയുടെ 6 താരങ്ങൾ എംബാപ്പെയുടെ പ്രസ്താവനയിൽ പ്രതിഷേധവുമായി രംഗത്ത് വന്നതായാണ് റിപ്പോർട്ട്. ഇവർ പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖലൈഫിയെ പരാതി അറിയിച്ചെന്നാണ് സ്‌കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ 11 ലീഗ് 1 കിരീടങ്ങളിൽ ഒമ്പതും പിഎസ്ജി നേടിയിട്ടുണ്ട്, എന്നാൽ എംബാപ്പെയുടെ നിരാശ ചാമ്പ്യൻസ് ലീഗിലെ പ്രകടനത്തിലാണ്. വലിയ താരങ്ങളെ എത്തിച്ചിട്ടും പാരീസ് ക്ലബിന് കിരീട നേടാൻ സാധിച്ചിട്ടില്ല. രണ്ടു പാദങ്ങളിലും ഗോൾ നേടാനാകാതെ ബയേൺ മ്യൂണിക്കിനോട് തോറ്റ് പിഎസ്ജി ഈ വർഷം അവസാന 16-ൽ പുറത്തായി.

Rate this post