“പൊൻമുട്ട ഇടുന്ന താറാവിനെ കൊല്ലരുത്” ; ഐഎസ്എൽ സംഘാടകർ അത് ഓർക്കണം
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളുരു എഫ് സിയോട് ബ്ലാസ്റ്റേഴ്‌സ് ഒരു പരാജയപ്പെട്ടെങ്കിലും താരങ്ങളെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുകയാണ് ആരാധകർ. കോവിഡിനോട് പൊരുതി മതിയായ ഫിറ്റ്നസ് ഇല്ലാതയും പരിശീലനമില്ലാതെയും ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ പോലും മൈതാനത്ത് മികവ് പുലർത്തുമോ എന്ന് കരുതിയില്ല . പക്ഷെ പ്രതീക്ഷകൾ കാറ്റിൽ പറത്തുന്ന പ്രകടനം പുറത്തെടുത്തില്ലെങ്കിലും അഞ്ചു മത്സരങ്ങളിൽ തോൽവി അറിയാതെ വന്ന ശക്തരായ ബംഗളുരുവിനെതിരെ മോശമല്ലാത്ത പ്രകടനവും കൊമ്പന്മാർ പുറത്തെടുത്തു.
രണ്ടാഴ്ചക്കാലം ഹോട്ടൽ മുറിയിൽ ഏകാന്തവാസം നടത്തി ക്ഷീണിച്ചിറങ്ങിയൊരു ടീമിൽ നിന്നും ഇതിലും മികച്ച പ്രകടനം നാം ഒരിക്കലും പ്രതീക്ഷിക്കരുത്.കളിക്കാരിൽ പലരും കോവിഡിന്റെ പരീക്ഷണത്തിൽ തളർന്നവരുമായിരുന്നു. കളിയുടെ ശാരീരിക ആവശ്യങ്ങൾ നേരിടാൻ ഫുട്ബോൾ കളിക്കാർക്ക് ഉയർന്ന ഫിറ്റ്നസ് ലെവൽ ആവശ്യമാണ്. 90 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഇരു ടീമുകളും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കണം.ടീം കൊവിഡ് 19 ബാധിച്ചിട്ടും, ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ശ്രമം പ്രശംസനീയമാണ്. മിക്ക കളിക്കാരും അസുഖം ഭേദമായി ദിവസങ്ങൾക്ക് ശേഷം മതിയായ പരിശീലനമില്ലാതെയാണ് മൈതാനത്തിറങ്ങിയത്.കളിക്കാർ ക്ഷീണിതരായിരുന്നു.
ഹോട്ടൽ ക്വാറന്റൈനിൽ ആയിരുന്നതിനാൽ, കഴിഞ്ഞ രണ്ടാഴ്‌ചയിൽ അവർ പരിശീലിച്ചിട്ടില്ല.എതിരാളികളുടെ ശാരീരിക ബലഹീനത മുതലെടുക്കാൻ തന്ത്രപരമായ ഗെയിം പ്ലാൻ ആവിഷ്കരിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരാധീനത മുതലാക്കി ബെംഗളൂരു മത്സരത്തിൽ വിജയിക്കുകയും ചെയ്തു.ക്രോസുകളും ലോംഗ് റേഞ്ച് ലോബുകളും നിയന്ത്രിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ മുൻനിര പാടുപെട്ടു, മിഡ്ഫീൽഡർമാരും ഡിഫൻഡർമാരും സ്പേസുകൾ മറയ്ക്കാനും ഏരിയൽ ബോളുകൾ ക്ലിയർ ചെയ്യാനും ബുദ്ധിമുട്ടി.
കോവിഡ് നിങ്ങളുടെ ഊർജം ചോർത്തുന്നു! ഒരു സെറ്റ് പീസ് ഗോളിന് ബ്ലാസ്റ്റേഴ്‌സിന് മത്സരം തോറ്റിട്ടുണ്ടാകാം, പക്ഷേ അവർക്ക് തീർച്ചയായും തല ഉയർത്തി പിടിക്കാനാകും. ഈ തോൽവി അവരുടെ മനോവീര്യം കെടുത്തില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, പകരം അത് അവരെ കൂടുതൽ ‘പോസിറ്റീവ്’ ആകാൻ ഉണർത്തും ഇതിഹാസം ഐഎം വിജയൻ പറഞ്ഞു.ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. ബിഎഫ്‌സിക്കെതിരെ ഒരു ഗോൾ നേടുന്നതിൽ അവർ പരാജയപ്പെട്ടിരിക്കാം പക്ഷെ ആരാധ മനസ്സിൽ അവർ വിജയിക്കുകയും ചെയ്തു.അവർ പ്ലേ ഓഫിലേക്ക് യോഗ്യത നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഫുട്ബോൾ കളിക്കാർ റോബോട്ടുകളല്ല എന്നും അദ്ദേഹം അഭിപ്രായപെട്ടു.
കോവിഡിൽ നിന്നും കരകയറിയ നിരവധി ആളുകളെ കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് മഞ്ഞപ്പട കാണിക്കുന്ന ചെറുത്തുനിൽപ്പും ധീരതയും പ്രത്യേകതയുള്ളത്. പൊൻമുട്ട ഇടുന്ന താറാവിനെ കൊല്ലരുത്! ഐഎസ്എൽ സംഘാടകർ അത് ഓർക്കണം.