ഹോർമി-ലെസ്കോ സെന്റർ ബാക്ക് കൂട്ടുകെട്ടിനെക്കുറിച്ച് പ്രഭ്സുഖൻ ഗിൽ |Kerala Blasters

കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ലീഗിലെ 12 ആം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂരിനെ നേരിടും.സീസണിലിതുവരെ പതിനൊന്നു മത്സരങ്ങൾ പൂർത്തിയാക്കിയ ജംഷെഡ്പൂർ ഒരു മത്സരം മാത്രമാണ് വിജയിച്ചിട്ടുള്ളത്. പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തുള്ള ജംഷെഡ്പൂർ പതിനൊന്നു മത്സരങ്ങളിൽ ഒരെണ്ണം വിജയിക്കുകയും രണ്ടെണ്ണം സമനില വഴങ്ങുകയും എട്ടു മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു.

അഞ്ചു പോയിന്റാണ് സീസണിലിതുവരെയുള്ള ജംഷെഡ്പൂരിന്റെ സമ്പാദ്യം. മറുവശത്ത് കഴിഞ്ഞ ഏഴു മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒഡിഷക്കെതിരായ അവസാന മത്സരത്തിൽ എൺപത്തിയേഴാം മിനിറ്റിൽ വഴങ്ങിയ ഗോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. പതിനൊന്നു മത്സരങ്ങളിൽ നിന്നായി ഇരുപത്തിരണ്ടു പോയിന്റുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ പരിശീലകൻ ഇവാൻ വുകമനോവിച്ചിനൊപ്പം ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലും പങ്കെടുത്തു.

“2022 എനിക്ക് നല്ലതായിരുന്നു. എനിക്ക് പെർഫോം ചെയ്യാനുള്ള അവസരം ലഭിച്ചു, ടീമും നന്നായി ചെയ്തു, ഭാഗ്യവശാൽ. ഈ വർഷവും അതേ രീതിയിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിജയത്തിന് ഒരു താക്കോൽ മാത്രമേയുള്ളൂ, അത് കഠിനാധ്വാനമാണ്. അത് ഞങ്ങൾ ചെയ്യും. അത് തുടരും, കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഫലം ഈ സീസണിൽ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഗിൽ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ടായ ഹോർമിയുടെയും ലെസ്കോയുടെയും സാന്നിദ്ധ്യം ക്ലബിന്റെ ഡിഫൻസിന് മുൻതൂക്കവും അത് കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും ഗിൽ പറഞ്ഞു.ഞങ്ങൾ ഇപ്പോൾ ഒന്നര സീസണുകളായി ഒരുമിച്ച് കളിക്കുന്നു. ഞങ്ങൾക്കിടയിൽ നല്ല ആശയവിനിമയം ഉണ്ട്. എന്റെ അഭിപ്രായത്തിൽ, മിഡ്‌ഫീൽഡേഴ്‌സുമായി എനിക്ക് മികച്ച ആശയവിനിമയം ഉണ്ടായിരിക്കണം. അത് ഞങ്ങളെ വളരെയധികം സഹായിക്കുന്നു ഗോൾ കീപ്പർ കൂട്ടിച്ചേർത്തു.