ഒന്നര കോടി കൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരൻ പ്രഭ്സുഖൻ സിംഗ് ഗില്ലിനെ 1.5 കോടി രൂപയോളം നൽകി സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.2020 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്ന 22 കാരൻ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ കളിച്ചിരുന്നു.രണ്ടു സീസണുകളിലായി ബ്ലാസ്റ്റേഴ്സിനായി 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

സഹല്‍ അബ്ദുള്‍ സമദിനെ മോഹന്‍ ബഗാന് കൈമാറാന്‍ ഒരുങ്ങുന്ന മാനേജ്‌മെന്റ് 2.5 കോടി രൂപയെങ്കിലും ആ ട്രാൻസ്ഫറിലൂട സ്വന്തമാക്കും. ഇന്ത്യൻ ഫുട്ബോളിൽ ഒരു ഗോൾകീപ്പര്ക്ക് കിട്ടുന്ന ഏറ്റവും വലിയ തുകയാണ് ഈസ്റ്റ് ബംഗാൾ കേരളം ബ്ലാസ്റ്റേഴ്സിന് നൽകുക. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കുക.പ്രീ സീസണിന് വേണ്ടി അദ്ദേഹം ഉടൻതന്നെ കൊൽക്കത്തയിലേക്ക് പോകും.

ഗില്ലിന് പുതിയ കരാര്‍ നല്‍കി കേരളത്തില്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഗില്ലിന് ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകാനായിരുന്നു ഇഷ്ടം. മറ്റൊരു കീപ്പർ കരണ്‍ജിത്ത് സിംഗിന്റെ കരാര്‍ ബ്ലാസ്റ്റേഴ്‌സ് ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു.സച്ചിന്‍ സുരേഷും ഗോള്‍കീപ്പറായിട്ട് ടീമിലുണ്ട്. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ആദ്യ സീസണിൽ ഒന്നാം നമ്പർ ഗോൾ കീപ്പർ ആൽബിനോ ഗോമസിനേറ്റ പരിക്ക് മൂലം പുറത്തായപ്പോഴാണ് ഗില്ലിന് അവസരം ലഭിക്കുന്നത്.ആറ് വർഷത്തിനിടയിലെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ ഫൈനലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഐഎസ്എ ല്ലിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്‌കാരവും നേടി.2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി.

അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു.ഇന്ത്യൻ U17,U23 ടീമുകളിൽ കളിച്ചിട്ടുള്ള ഗിൽ ഇന്ത്യൻ U20 ടീം നേടിയ അര്ജന്റീന U20 ടീമിനെതിരായ ചരിത്രവിജയത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ്. ആ മത്സരത്തിൽ ഗിൽ നേടിയ മികച്ച സേവുകൾ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Rate this post