“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്ത് മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?”: മെസ്യൂട്ട് ഓസിൽ ഇന്ത്യയോട് |Mesut Ozil

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത് ജർമ്മൻ ഫുട്ബോൾ ലോകകപ്പ് താരം മെസ്യൂട്ട് ഓസിൽ.എന്നും രാഷ്ട്രീയ നിലപാടുകൾ എടുക്കാൻ മടി കാണിക്കാത്ത മുൻ ആഴ്‌സണൽ, റയൽ മാഡ്രിഡ് താരം ഇത്തവണയും തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ മടി കാണിച്ചില്ല.

”നമ്മുടെ മുസ്ലീം സഹോദരങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ലൈലത്ത് അൽ ഖദറിന്റെ വിശുദ്ധ രാത്രിയിൽ പ്രാർത്ഥിക്കുന്നു. ഇന്ത്യയിലെ സഹോദരിമാർ. ഈ ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവൽക്കരണം നടത്താം! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?#BreakTheSilence” ആഴ്‌സണലിന്റെ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനായ 33-കാരൻ ട്വിറ്ററിൽ കുറിച്ചു. ഡൽഹി ജമാ മസ്ജിദിൽ വിശ്വാസികൾ നോമ്പ്‌ തുറക്കുന്ന ചിത്രം അടക്കം ആണ് ഓസിൽ തന്റെ ട്വീറ്റ് ഇട്ടത്.

മുൻ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ നിലവിൽ ടർക്കിഷ് സൂപ്പർ ലിഗ് ക്ലബ് ഫെനർബാഷെയുടെ ക്യാപ്റ്റനാണ്. നേരത്തെയും ഓസിൽ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിരുന്നു. 2019 ഡിസംബറിൽ തുർക്കി ഭാഷ സംസാരിക്കുന്ന മുസ്ലീം ന്യൂനപക്ഷമായ ഉയ്ഗൂറുകളെ ചൈന പീഡിപ്പിക്കുന്നതായി ആരോപിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു കവിത പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അന്നത്തെ ക്ലബ് ആഴ്സണൽ കളിക്കാരന്റെ പ്രസ്‍താവനയിൽ വിയോചിപ്പ് അറിയിക്കുകയും ചെയ്തിരുന്നു..

ഈ മാസം ആദ്യം തുർക്കി വംശജനായ ജർമ്മൻ കളിക്കാരൻ തന്റെ ട്വിറ്റർ ടൈംലൈനിൽ ലോക സമാധാനത്തെക്കുറിച്ച് സംസാരിച്ചിരുന്നു.”നമുക്ക് ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാം – ഉക്രെയ്നിൽ മാത്രമല്ല, പലസ്തീൻ, സിറിയ, യെമൻ, ഇറാഖ് എന്നിവിടങ്ങളിലും , ആളുകൾ യുദ്ധത്താൽ കഷ്ടപ്പെടുന്ന ലോകത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും #StopWAR #JummaMubarak #M1Ö” ജർമൻ കുറിച്ചു.

2018 ൽ ലണ്ടനിൽ വിവാദ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ കണ്ടതിന് ഓസിലിനെതീരെ കടുത്ത വിമർശനം ഉയർന്നിരുന്നു.ഇതേത്തുടർന്ന് ജർമ്മൻ ഇന്റർനാഷണൽ താരങ്ങളായ ഒലിവർ ബിയർഹോഫ്, ഒട്ട്മാർ ഹിറ്റ്‌സ്‌ഫെൽഡ് എന്നിവരും അദ്ദേഹത്തെ ജർമ്മൻ ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കണമെന്ന് നിർദ്ദേശിച്ചു.

Rate this post