ഫ്രഞ്ച് ചാമ്പ്യൻസ് പിഎസ്ജി, ലിയോ മെസ്സിയുടെ അവസാന സീസൺ ഗംഭീരമാക്കി എംബാപ്പെയും സംഘവും

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ താങ്ങളുടെ മുദ്ര പതിപ്പിച്ചുകൊണ്ട് ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും കിലിയൻ എംബാപ്പേയും തുടർച്ചയായ രണ്ടാം തവണയും ഫ്രഞ്ച് ലീഗ് കിരീടം നേടി. ലീഗിൽ നടന്ന പിഎസ്ജിയുടെ എവേ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന പിഎസ്ജി കിരീടമണിയുകയായിരുന്നു.

സ്ട്രാസ്ബർജിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സമനിലയായാൽ കിരീടം നേടാമെന്ന മോഹത്തോടെ കളി ആരംഭിച്ച പിഎസ്ജിക്ക് വേണ്ടി രണ്ടാം പകുതിയിലാണ് ഗോൾ വരുന്നത്. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾ സ്കോർ ചെയ്യാൻ മടി കാണിച്ചതോടെ രണ്ടാം പകുതിയുടെ 59-മിനിറ്റിൽ സൂപ്പർ താരം ലിയോ മെസ്സി ആദ്യ ഗോൾ നേടി ലീഡ് നേടി.

എന്നാൽ ഹോം സ്റ്റേഡിയത്തിൽ തോൽക്കാൻ തയ്യാറല്ലാത്ത സ്ട്രാസ്ബർഗ് സമനില ഗോൾ തിരിച്ചടിച്ചതോടെ മത്സരം ഒരു ഗോൾ സമനിലയിൽ അവസാനിച്ചു. ഇതോടെ പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ലെൻസിനെക്കാൾ വ്യക്തമായ ലീഡ് നേടിയ പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം പതിനൊന്നാം തവണയും നേടി.

37 കളിയിൽ നിന്നും 85 പോയന്റുമായാണ് കിലിയൻ എംബാപ്പേയും സംഘവും ഫ്രഞ്ച് ലീഗ് നേട്ടം ആഘോഷിക്കുന്നത്. ലീഗിലെ അവസാന മത്സരം ഹോം സ്റ്റേഡിയത്തിൽ നടക്കാനിരിക്കവേ ഫ്രഞ്ച് ലീഗ് നേട്ടം സ്വന്തം ഫാൻസിനൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാരിസ് സെന്റ് ജർമയിൻ ആരാധകർ. 2012-2013 സീസൺ മുതലുള്ള പാരിസ് സൈന്റ് ജർമയിന്റെ ഒമ്പതാം ലീഗ് കിരീടമാണിത്, ക്ലബ്ബിന്റെ ചരിത്രത്തിലെ 11-ഫ്രഞ്ച് ലീഗ് കിരീടവും.

അതേസമയം ടോപ് സ്കോറർ, ടോപ് അസിസ്റ്റർ ലിസ്റ്റിലും ഒരു ലീഗ് റൗണ്ട് മത്സരം ശേഷിക്കെ പാരിസ് സൈന്റ്റ്‌ ജർമയിൻ താരങ്ങൾ മുന്നേറുകയാണ്. ടോപ് സ്കോറർ ലിസ്റ്റിൽ 28 ഗോളുകളുമായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഒരു ഗോൾ ലീഡിൽ മുന്നേറുകയാണ്. ടോപ് അസിസ്റ്റ് ലിസ്റ്റിൽ അർജന്റീന സൂപ്പർ താരം ലിയോ മെസ്സി 18 അസിസ്റ്റുമായി മുന്നിലാണ്. തൊട്ടുപിന്നിൽ തന്നെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുണ്ട്, പരിക്കുകൾ ബാധിച്ചില്ലെങ്കിൽ നെയ്മർ ജൂനിയറിനു മികച്ച ഒരു സീസൺ ഇത്തവണ ലഭിച്ചേനെ.

Rate this post