പി എസ് ജി പരിശീലകൻ ഗാൾട്ടിയർ പുറത്തേക്ക്, പകരക്കാരനായി എത്താൻ പോകുന്നത് സൂപ്പർ പരിശീലകൻ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ട് പുറത്തായതോടെ പാരീസ് സെന്റ് ജെർമെയ്നിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ദിവസങ്ങൾ എണ്ണപ്പെടുകയും ചെയ്ത.കഴിഞ്ഞ സമ്മറിലാണ് ഗാൽറ്റിയർ പിഎസ്ജി യുടെ പരിശീലകനായി ചുമതലയേറ്റത്.

ചാമ്പ്യൻസ് ലീഗ് വളരെക്കാലമായി PSG യുടെ പ്രാഥമിക ലക്ഷ്യമായിരുന്നു.എന്നാൽ വലിയ തുക മുടക്കി വൻ താരങ്ങളെ ടീമിലെത്തിച്ചിട്ടും ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം ഫ്രഞ്ച് ക്ലബിന് സാധിക്കാനായിട്ടില്ല.അടുത്ത സീസണിൽ ടീമിൽ വലിയ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്നുറപ്പാണ്.പ്രധാനമായും അടുത്ത സീസണിൽ പിഎസ്ജിയെ പരിശീലിപ്പിക്കാൻ പുതിയ മാനേജർ എത്തുമെന്നുറപ്പാണ്.മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന്റെ പേരാണ് മുന്പന്തിയിലുള്ളത്.

പിഎസ്ജി ആരാധകരുടെ സ്വപ്ന നിയമനം സിദാൻ ആയിരിക്കും. മുൻകാലങ്ങളിൽ പിഎസജി സിദാനുമായി വളരെയേറെ ബന്ധപ്പെട്ടിരുന്നു.എന്നാൽ ഇത്തവണ അതിന് സാധ്യത കൂടുതലാണ്. എന്നാൽ നിലവിൽ സിദാൻ എന്താണ് ചിന്തിക്കുന്നതെന്ന് വ്യക്തമല്ല. എന്നാൽ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാവാൻ കാത്തിരിക്കുകയാണ് സിദാൻ ,എന്നാൽ ദിദിയർ ദെഷാംപ്‌സ് 2026 വരെ കരാർ പുതുക്കിയതാണ് പിഎസ്ജി ആരാധകർക്ക് ശുഭാപ്തിവിശ്വാസത്തിന്റെ പ്രധാന കാരണം.

എസ്റ്റാഡിയോ സാന്റിയാഗോ ബെർണാബ്യൂ ഇപ്പോഴും സാധ്യമായ ലക്ഷ്യസ്ഥാനമാണെങ്കിലും പിഎസ്ജിയിൽ നിന്നും ഓഫർ വന്നാൽ ഫ്രഞ്ച് ഇതിഹാസം നിരസിക്കാൻ സാധ്യതയില്ല.ഇറ്റലിയിൽ അദ്ദേഹത്തിന് യുവന്റസിന്റെ ഓപ്‌ഷൻ ഉണ്ട്, എന്നാൽ ടൂറിനിൽ ഇത് ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമല്ല.ഭാഷാ തടസ്സം കാരണം സിദാൻ ഇംഗ്ലണ്ടിലേക്കോ ജർമ്മനിയിലേക്കോ പോവാനുള്ള സാധ്യത കുറവാണു.PSG ഉടമകളുടെ രാജ്യവുമായി സിദാന് ചില വ്യത്യസ്ത കാരണങ്ങളാൽ നിലവിലുള്ള ബന്ധവും ഉണ്ട്. അവരുടെ ലോകകപ്പ് ബിഡിനെ അദ്ദേഹം പിന്തുണയ്ക്കുകയും അംബാസഡറായിരുന്നു.

അർജന്റീനിയൻ മാനേജർ മാർസെലോ ഗല്ലാർഡോയുടെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയർന്നു വരുന്നുണ്ട്.അർജന്റീനിയൻ ഭീമൻമാരായ റിവർ പ്ലേറ്റിനൊപ്പം വളരെ വിജയകരമായ സീസണിന് ശേഷം തന്റെ മാനേജർ ജീവിതം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറായിരുവുകയാണ് ഗല്ലാർഡോ.2000 മുതൽ 2003 വരെ മൊണാക്കോയിൽ മൂന്ന് സീസണുകൾ ചെലവഴിച്ച അദ്ദേഹത്തിന് കളിക്കുന്ന ദിവസങ്ങളിൽ നിന്ന് ലീഗ് 1 അറിയാം.ഗല്ലാർഡോ 2007-08 ൽ PSG ക്കായി ജേഴ്സിയണിയുകയും ചെയ്തിരുന്നു. എന്നാൽ സിദാനെപോലെയുള്ള ഒരു പരിശീലകനെ മറികടന്ന് ഗല്ലാർഡോയെ പിഎസ്ജി തെരഞ്ഞെടുക്കാൻ സാധ്യത കുറവാണ്.

Rate this post