സീസണിന്റെ രണ്ടാം പകുതിയിൽ കളിക്കാർ അവരുടെ ലെവലിൽ കളിച്ചിട്ടില്ലെന്ന് PSG മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ
ഫ്രഞ്ച് ലീഗ് 1 ൽ ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പിഎസജിക്ക് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലോറിയന്റ് ആണ് പിഎസ്ജി യെ പരാജയപ്പെടുത്തിയത്.22-ാം മിനിറ്റിൽ അക്രഫ് ഹക്കിമി ചുവപ്പ് കാർഡ് കണ്ട് പുറത്തായത്തോടെ പത്തു പെരുമായാണ് പിഎസ്ജി മത്സരം അവസാനിപ്പിച്ചത്.
സീസണിന്റെ രണ്ടാം പകുതിയിൽ പാരീസ് സെന്റ് ജെർമെയ്‌ന്റെ കഷ്ടതകൾ ലീഗിലെ 33 മത്സരത്തിലും തുടരുകയാണ്.ഇന്നലെ നടന്ന മത്സരത്തിൽ മത്സരത്തിൽ പിഎസ്ജിക്ക് ഒരിക്കലും ഉറച്ച നിയന്ത്രണം ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ ലോറിയന്റ് മിഡ്ഫീൽഡർ എൻസോ ലെ ഫീയുടെ ഗോളിൽ നിലവിലെ ലീഗ് 1 ചാമ്പ്യന്മാർ തുടക്കത്തിലേ പിന്നിലായി.ആദ്യ പകുതിയിൽ കൈലിയൻ എംബാപ്പെയ്ക്ക് സ്കോർ 1-1ന് സമനിലയിലാക്കാൻ കഴിഞ്ഞു.
39-ാം മിനിറ്റിൽ ഡാർലിൻ യോങ്‌വ തന്റെ ആദ്യ പ്രൊഫഷണൽ ഗോൾ നേടി ലോറിയന്റ് മുന്നിലെത്തിച്ചു.പകുതി സമയത്ത്, ലോറിയന്റ് പിഎസ്ജിയെക്കാൾ അർഹമായ 2-1 ലീഡ് നിലനിർത്തി.എന്നാൽ രണ്ടാം പകുതിയിൽ പത്തു പേരായി ചുരുങ്ങിയ പിഎസ്ജിക്ക് കാര്യമായി ഒന്നും ചെയ്യനായില്ല. 88 ആം മിനുട്ടിൽ ബംബ ഡീങ് നേടിയ ഗോളിൽ ലോറിയന്റ് സ്കോർ 1 -3 ആക്കി ഉയർത്തുകയും ചെയ്തു.കലണ്ടർ വർഷത്തിലെ എല്ലാ മത്സരങ്ങളിലുമായി പിഎസ്ജി ഇപ്പോൾ ഒമ്പത് മത്സരങ്ങളിൽ പരാജയപ്പെട്ടു.
സീസണിന്റെ രണ്ടാം പകുതിയിൽ കളിക്കാർ അവരുടെ ലെവലിൽ കളിച്ചിട്ടില്ലെന്ന് PSG മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ കുറ്റപ്പെടുത്തി.“സീസണിന്റെ രണ്ടാം പകുതിയിൽ ഞങ്ങൾക്ക് അവരുടെ നിലവാരത്തിന് താഴെ മാത്രം കളിക്കുന്ന നിരവധി കളിക്കാർ ഉണ്ട്,” ഗാൽറ്റിയർ തന്റെ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.പിഎസ്‌ജി ഈ സീസൺ ശക്തമായി അവസാനിപ്പിക്കണമെന്നും ഗാൽറ്റിയർ വ്യക്തമാക്കി, പ്രത്യേകിച്ചും ഒളിമ്പിക് ഡി മാർസെയിലും ആർസി ലെൻസും ലീഗ് 1 ൽ മികച്ച ഫോമിൽ കളിക്കുമ്പോൾ .“ഞങ്ങൾ കളിക്കാരെ പ്രതികരിക്കാൻ പ്രേരിപ്പിക്കേണ്ടതുണ്ട്,” ഗാൽറ്റിയർ പറഞ്ഞു.
“ദിവസാവസാനം ഞങ്ങൾക്ക് എത്ര പോയിന്റുകൾ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയില്ല.സീസണിന്റെ രണ്ടാം പകുതിയിൽ OM ഉം ലെൻസും പൂർണ്ണ വേഗതയിൽ പ്രവർത്തിക്കുന്നു. ഞങ്ങളുടേത് വളരെ ശരാശരിയാണ് ” പരിശീലകൻ പറഞ്ഞു.നിലവിൽ ലീഗ് 1 സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്സെയെക്കാൾ അഞ്ച് പോയിന്റിന്റെ ലീഡാണ് പിഎസ്ജിക്കുള്ളത്.