നെയ്മറുടെ മികവിൽ തകർപ്പൻ ജയവുമായി പിഎസ്ജി : ബാഴ്‌സലോണയ്ക്ക് നിരാശയുടെ സമനില :സിരി എ യിൽ മികച്ച വിജയവുമായി മിലാൻ ടീമുകൾ

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ പിഎസ്ജി രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് മോണ്ട്‌പെല്ലിയറിനെ കീഴടക്കി.കഴിഞ്ഞ കളിയിൽ ഒരു ഗോളും ഹാട്രിക്ക് അസിസ്റ്റും നൽകിയ നെയ്മർ ഇന്ന് ഇരട്ട ഗോളുകളുമായി തിളങ്ങി.കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന എംബപ്പേ ഇന്നലത്തെ മത്സരത്തിൽ പാരീസ് ടീമിലേക്ക് തിരിച്ചെത്തി.

നിലവിലെ ചാമ്പ്യന്മാർക്കായി ഫാലെ സാക്കോയുടെ സെൽഫ് ഗോളും, കൈലിയൻ എംബാപ്പെയുടെ മറ്റൊരു ഗോളും, റെനാറ്റോ സാഞ്ചെസിന്റെ അവസാന ഗോളും നെയ്മറുടെ സ്‌ട്രൈക്കുകൾക്ക് കരുത്തേകി.വഹ്ബി ഖസ്രിക്കും എൻസോ ചാറ്റോയും മോണ്ട്‌പെല്ലിയറിനായി ഗോളുകൾ നേടി.23ആം മിനുട്ടിൽ എമ്പപ്പെയ്ക്ക് പി എസ് ജിയെ മുന്നിൽ എത്തിക്കാൻ ഒരു അവസരം ലഭിച്ചു. പക്ഷെ അദ്ദേഹത്തിന് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പിന്നീട് 39ആം മിനുട്ടിൽ സാക്കോയുടെ സെൽഫ് ഗോളിലൂടെ ആണ് പി എസ് ജി മുന്നിൽ എത്തിയത്.

43 ആം മിനുട്ടിൽ സാക്കോയുടെ തന്നെ ഹാൻഡ് ബോളിൽ നിന്നും ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കി മാറ്റി.ഇടവേളയ്ക്ക് തൊട്ടുപിന്നാലെ നെയ്മറിലൂടെ പിഎസ്ജി മൂന്നാം ഗോളും നേടി. 69ആം മിനുട്ടിൽ എമ്പപ്പെയും കൂടെ ഗോൾ നേടിയതോടെ പി എസ് ജിയുടെ ഗോൾ എണ്ണം നാലായി.85ആം മിനുട്ടിൽ നെയ്മറിന്റെ ഹാട്രിക്ക് ഗോൾ വന്നു എങ്കിലും ഗോൾ നിഷേധിക്കപ്പെട്ടു. അവസാനം റെനാറ്റോ സാഞ്ചസിന്റെ വക അഞ്ചാം ഗോൾ വന്നതോടെ പി എസ് ജി വിജയം പൂർത്തിയായി.

സ്‌പാനിഷ് ല ലീഗയിൽ വമ്പൻ താരനിരയുമായി ആദ്യ മത്സരത്തിന് ഇറങ്ങിയ ബാഴ്‌സലോണയെ റയോ വയ്യോക്കനേ ഗോൾ സമനിലയിൽ തളച്ചു. ക്യാമ്പ് നൗവിൽ അനായാസ വിജയം തേടിയാണ് സാവിയും സംഘവും ഇറങ്ങിയത് എന്നാൽ ക്ലിയർ ചാൻസുകൾ സൃഷ്ടിക്കുന്നതിൽ അവർ പരാജയപ്പെട്ടു.എന്നാൽ 2019 ന് ശേഷം ആദ്യമായി സ്പാനിഷ് കിരീടം നേടാൻ ശ്രമിക്കുന്ന സാവി ഹെർണാണ്ടസിന്റെ ടീമിന് കഴിഞ്ഞ സീസണിലെ 12-ാം സ്ഥാനക്കാരായ ടീം മികച്ച പ്രകടനത്തിലൂടെ വിജയം തടഞ്ഞു.തന്റെ ബാഴ്‌സലോണ അരങ്ങേറ്റത്തിന് 12 മിനിറ്റിനുള്ളിൽ ലെവൻഡോവ്‌സ്‌കി പന്ത് വലയിലെത്തിച്ചു, എന്നാൽ മുൻ ബയേൺ മ്യൂണിക്കിന്റെ സ്‌ട്രൈക്കറുടെ മികച്ച ശ്രമം ഓഫ്‌സൈഡായി റയോ സ്‌ട്രൈക്കർ ഫാൽക്കാവോയുടെ മുഖത്ത് കൈമുട്ട് കൊണ്ട് ഇടിച്ചതിനെത്തുടർന്ന് സെർജിയോ ബുസ്‌ക്വെറ്റ്‌സിന് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചപ്പോൾ സ്‌റ്റോപ്പേജ് ടൈമിൽ ബാഴ്‌സയുടെ നിരാശ വർധിച്ചു.

ഇറ്റാലിയൻ സിരി എ യിൽ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ എ സി മിലാൻ തകർപ്പൻ ജയം സ്വന്തമാക്കി.ഉഡിനെയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മിലൻ പരാജയപ്പെടുത്തിയത്. രണ്ടാം മിനുട്ടിൽ റോഡ്രിഗീ ബെകാവോയിലൂടെ ആയിരുന്നു ഉഡിനെസെ ലീഡ് എടുത്തത്. 11 ആം മിനുട്ടിൽ തിയോ ഹെർണാണ്ടസ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ മിലാനെ ഒപ്പമെത്തിച്ചു.പതിനഞ്ചാം മിനുട്ടിൽ റെബികിലൂടെ മിലാൻ ലീഡ് എടുത്തു. ആദ്യ പകുതിക്ക് മൂന്ന് മസിനയിലൂടെ ഉദിനീസ് സമനില നേടി.46ആം മിനുട്ടിൽ ബ്രഹിം ഡിയസിന്റെയും 68ആം മിനുട്ടിൽ റെബികിന്റെ ഗോളിലും മിലാൻ വിജയം പൂർത്തിയാക്കി.

മറ്റൊരു മത്സരത്തിൽ ലെക്കെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്റർമിലാൻ. ചെൽസിയിൽ നിന്നു ടീമിൽ തിരിച്ചെത്തിയ റോമലു ലുക്കാക്കു മടങ്ങിവരവിൽ ആദ്യ ടച്ചിൽ തന്നെ ഇന്ററിന് ആയി ഗോൾ നേടി. രണ്ടമത്തെ മിനുട്ടിൽ മറ്റെയോ ഡാർമിയന്റെ ഹെഡർ പാസിൽ നിന്നും ആയിരുന്നു ബെൽജിയം താരത്തിന്റെ ഗോൾ.ഡി ഫ്രാൻസെസ്കോയുടെ പാസിൽ നിന്നു സുന്ദര ഷോട്ടിലൂടെ അസൻ സീസ നേടിയ ഗോളിൽ ലെക്കെ സമനില കണ്ടെത്തി.സമനിലയിലേക്ക് എന്നു തോന്നിയ മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ ഡച്ച് താരം ഡെൻസൽ ഡംഫ്രയിസ് ആണ് വിജയ ഗോൾ നേടിയത്.

Rate this post