തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടി ആഴ്‌സണൽ. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മൈക്കൽ അർട്ടെറ്റയുടെ ടീം ലെസ്റ്റർ സിറ്റിയെ 4-2ന് ആണ് പരാജയപ്പെടുത്തിയത്.സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഗ്രാനിറ്റ് ഷാക്ക ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ഓരോ ഗോളുകളും നേടി.

ആദ്യ പകുതിയിൽ ആഴ്സണൽ മികച്ച നിലവാരം പുലർത്തുകയും 23 മിനിറ്റിനുള്ളിൽ ലീഡ് നേടുകയും ചെയ്തു. പെനാൽറ്റി ഏരിയയുടെ ഇടതുവശത്ത് ഗ്രാനിറ്റ് ഷാക്കയിൽ നിന്ന് ജീസസ് പന്ത് സ്വീകരിച്ച് വലയിലാക്കി.25 കാരനായ ജീസസ് പ്രീസീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടി. ബ്രസീലിയൻ 12 മിനിറ്റിനുള്ളിൽ ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി.മാർട്ടിനെല്ലിയുടെ കോർണറിൽ നിന്നു വാർഡിയുടെ ഹെഡറിൽ നിന്നു ലഭിച്ച പന്ത് ജീസുസ് ഹെഡറിലൂടെ ഗോൾ ആക്കി മാറ്റുക ആയിരുന്നു. രണ്ടാം പകുതിയിൽ തുടക്കത്തിൽ ലെസ്റ്റർ സിറ്റിയുടെ മറുപടി ഗോൾ പിറന്നു.

ജസ്റ്റിന്റെ ഹെഡർ തിരിച്ചു റാംസ്ഡേലിന് ഹെഡ് ചെയ്യാനുള്ള വില്യം സാലിബയുടെ ശ്രമം പിഴച്ചപ്പോൾ സെൽഫ് ഗോൾ പിറന്നു. 55 ആം മിനുട്ടിൽ ജീസുസിന്റെ പാസിൽ നിന്നു ഗ്രാനിറ്റ് ശാക്ക ഗോൾ നേടി.74 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഇഹനാചോയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ജെയിംസ് മാഡിസൺ ലെസ്റ്ററിന് രണ്ടാം ഗോളും നേടി.ഒരു മിനുട്ടിനു ശേഷം ആഴ്‌സണൽ സ്കോർ 4 -2 ആക്കി മാറ്റി.ജീസുസിന്റെ പാസിൽ നിന്നും ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളുകൾക്ക് ബൗണ്മതിനെ പരാജയപ്പെടുത്തി. 19 ആം മിനുട്ടിൽ ഹാളണ്ടിന്റെ പാസിൽ നിന്നും ഗുണ്ടോഗന്റെ ഇടം കാലൻ ഷോട്ട് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. 31ആം മിനുട്ടിൽ ഡി ബ്രുയിൻ രണ്ടാമത്തെ ഗോൾ നേടി. 37ആം മിനുട്ടിൽ ഡിബ്രുയിൻ നൽകിയ പാസിൽ നിന്നും ഫോഡിന് സ്കോർ 3 -0 ആക്കി ഉയർത്തി. രണ്ടാം പകുതിയിൽ ജെ ലെർമയുടെ ഒരു സെൽഫ് ഗോൾ സിറ്റിക്ക് നാലാം ഗോളും നൽകി.

പ്രീമിയർ ലീ​ഗിൽ എവർട്ടനെ തകർത്ത് ആസ്റ്റൺവില്ല.. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ലമ്പാർഡിന്റെ ടീമിനെ ജെറാഡിന്റെ ടീം തകർത്തത്.. ലിവർപൂളിന്റെയും ചെൽസിയുടെയും ലെജൻഡുകളായ ജെറാഡും ലമ്പാർഡും പരിശീലകരായി പരസ്പരം കൊമ്പ് കോർത്ത മത്സരമെന്ന പ്രത്യേകത കൂടി ആസ്റ്റൺവില്ല എവർട്ടൺ മത്സരത്തിനുണ്ടായിരുന്നു. മറ്റൊരു മത്സരത്തിൽ സൗത്താംപ്ടൺ ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത് .ജോ അരിബോ (72′)കൈൽ വാക്കർ-പീറ്റേഴ്സ് (81′) എന്നിവർ സൗത്താംപ്ടൺ ഗോൾ നേടിയപ്പോൾ റോഡ്രിഗോ (46′, 60′) ലീഡ്‌സിന്റെ ഗോളുകൾ നേടിയത്.

Rate this post