യുവന്റസിനെ കടത്തി വെട്ടി പിഎസ്ജി, സൂപ്പർ സ്‌ട്രൈക്കറെ ഉടൻ സൈൻ ചെയ്‌തേക്കും.
പിഎസ്ജിയുടെ ഉറുഗ്വൻ സ്‌ട്രൈക്കറും എക്കാലത്തെയും മികച്ച ടോപ് സ്കോററുമായ എഡിൻസൺ കവാനി ക്ലബ് വിട്ടിട്ട് മൂന്നു മാസത്തോളം പൂർത്തിയായി. താരത്തിന് പകരമായി ഒരാളെ സൈൻ ചെയ്യണമെന്ന് ടുഷേൽ ക്ലബ്ബിനോട് ആവിശ്യപ്പെട്ടിരുന്നു. ബാഴ്സ താരം ലൂയിസ് സുവാരസിന് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കണ്ടില്ല. ഇപ്പോഴിതാ മറ്റൊരു യുവസ്‌ട്രൈക്കറെ സൈൻ ചെയ്യുന്നതിന്റെ വക്കിലാണ് പിഎസ്ജി.
പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിന്റെ മോയ്സെ കീനിനെയാണ് പിഎസ്ജി സൈൻ ചെയ്യാൻ ഒരുങ്ങി നിൽക്കുന്നത്. താരവും ക്ലബും തമ്മിൽ ധാരണയിൽ എത്തിയെന്നും ഉടൻ തന്നെ സൈനിങ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും പ്രമുഖ മാധ്യമമായ ടെലിഫൂട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുപത് വയസുകാരനെ തിരിച്ചെത്തിക്കാൻ യുവന്റസ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ യുവന്റസിനെ മറികടന്നാണ് പിഎസ്ജി താരത്തെ സൈൻ ചെയ്യാൻ ഒരുങ്ങി നിൽക്കുന്നത്.
#Juventus appear to be missing out on #Everton striker Moise #Kean who is reportedly close to joining #PSG.#Juve #Transfers #Ligue1 #SerieA #PremierLeague https://t.co/fEZGtHV9fA pic.twitter.com/ETiMMNfcjh
— footballitalia (@footballitalia) October 4, 2020
കഴിഞ്ഞ വർഷമായിരുന്നു യുവന്റസിൽ നിന്നും താരത്തെ എവർട്ടൺ ടീമിൽ എത്തിച്ചത്. മുപ്പത് മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി മുടക്കിയിരുന്നത്. താരത്തോടൊപ്പം തന്നെ മാർക്കോ സിൽവയെയും ഗൂഡിസൺ പാർക്കിലേക്ക് എത്തിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കീനിന് സാധിച്ചിരുന്നില്ല. തുടർന്ന് ആഞ്ചലോട്ടിയുടെ കീഴിൽ താരത്തിന് അവസരങ്ങൾ കുറയുകയായിരുന്നു. ഇതോടെ താരത്തെ തിരികെ എത്തിക്കാൻ യുവന്റസ് ശ്രമങ്ങൾ നടത്തിയിരുന്നു. ലോണിലും തുടർന്ന് വാങ്ങാനുള്ള ഓപ്ഷനും ഉൾപ്പടുത്തി കൊണ്ടാണ് താരത്തെ എത്തിക്കാൻ ഓൾഡ് ലേഡീസ് ശ്രമിച്ചിരുന്നത്.
എന്നാൽ ഇത് എവർട്ടൻ തള്ളികളയുകയായിരുന്നു. താരത്തെ വിൽക്കാനായിരുന്നു എവർട്ടണിന്റെ ഉദ്ദേശം. തുടർന്നാണ് പിഎസ്ജി താരത്തെ എത്തിക്കാൻ ശ്രമിച്ചത്. ഇറ്റാലിയൻ താരമായ കീൻ മുമ്പ് ബൊറൂസിയയുടെ ഓഫർ നിരസിച്ചിരുന്നു. നിലവിൽ പിഎസ്ജി മറ്റൊരു ഇറ്റാലിയൻ താരത്തെ ടീമിൽ എത്തിച്ചിരുന്നു. റോമയിൽ നിന്ന് ലോണിലാണ് ഫ്ലോറെൻസിയെ പിഎസ്ജി ക്ലബ്ബിൽ എത്തിച്ചത്.