❝അടുത്ത സീസണിൽ മെസിയുടെ എക്കാലത്തെയും മികച്ച പതിപ്പ് കാണാമെന്ന് പിഎസ്‌ജി പ്രസിഡന്റ്❞ |Lioenl Messi

പാർക് ഡെസ് പ്രിൻസസിലെ തന്റെ ആദ്യ കാമ്പെയ്‌നിനിടെ യഥാർത്ഥ ലയണൽ മെസ്സിയെ പാരീസ് സെന്റ് ജെർമെയ്‌ൻ കണ്ടില്ല.എന്നാൽ അർജന്റീന താരത്തിന്റെ എക്കാലത്തെയും മികച്ച പതിപ്പ് 2022-23 ലെ ലീഗ് 1 ചാമ്പ്യന്മാർ ആസ്വദിക്കുമെന്ന് നാസർ അൽ-ഖെലൈഫി അഭിപ്രായപ്പെട്ടു.

വളരെയധികം കൊട്ടിഘോഷിച്ചു കൊണ്ടാണ് ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് 2021 ൽ പാരീസ് ക്ലബ്ബിൽ എത്തിയത്.എന്നാൽ പുതിയ ചുറ്റുപാടുകളിലേക്ക് മാറുമ്പോൾ ബാഴ്‌സലോണയിലെ തന്റെ ഐക്കണിക് സ്പെല്ലിന്റെ മിഴിവ് ആവർത്തിക്കാൻ മെസ്സിക്കായില്ല. മെസ്സിക്ക് 35 വയസ്സ് തികയാൻ പോകുകയാണ്, പിഎസ്ജിയിലെ കരാർ പൂർത്തിയാക്കാൻ ഇനി 12 മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, എന്നാൽ ഒരു ലോകകപ്പ് വർഷത്തിൽ തന്റെ സ്പാർക്ക് പുനരുജ്ജീവിപ്പിക്കാനും തന്റെ ഗെയിമിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും മെസ്സിക്ക് സാധിക്കുമെന്ന് അൽ-ഖെലൈഫിക്ക് വിശ്വാസമുണ്ട്.

“ലയണൽ മെസ്സി ഏഴ് തവണ ബാലൺ ഡി ഓർ നേടിയിട്ടുണ്ട് എന്നതിൽ സംശയമില്ല, അത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസണായിരുന്നില്ല.എന്നാൽ ബാഴ്സലോണയിലെ ഇരുപതിൽ പരം വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഒരു പുതിയ രാജ്യം, ഒരു പുതിയ നഗരം, ഒരു പുതിയ സംസ്കാരം, ഒരു പുതിയ ലീഗ്, ഒരു പുതിയ ടീം എന്നിവ കണ്ടെത്തി. അതുപോലെതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും. കൂടാതെ അദ്ദേഹത്തിന് കൊറോണ വൈറസ് ബാധിക്കുകയും ചെയ്തു,” നാസർ അൽ-ഖലൈഫി പറഞ്ഞു.”കഴിഞ്ഞ സീസണിൽ മെസ്സിക്ക് ഇത് എളുപ്പമായിരുന്നില്ല, എന്നാൽ അടുത്ത സീസണിൽ മെസ്സിയുടെ എക്കാലത്തെയും മികച്ച പതിപ്പ് ഞങ്ങൾ കാണും” അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഴ്‌സലോണയുമായുള്ള നീണ്ട കരിയർ അവസാനിപ്പിച്ച് ഫ്രാൻസിൽ എത്തിയ മെസ്സിക്ക് താളം കണ്ടെത്താൻ കുറച്ച സമയം വേണ്ടി വന്നു.സെപ്റ്റംബറിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടം വരെ PSG-ക്കായി തന്റെ ആദ്യ ഗോൾ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല.നവംബറിലാണ് അദ്ദേഹം ലീഗ് 1-ൽ തന്റെ അദ്ധ്യ ഗോൾ നേടിയത്. മെസി ലീഗിൽ ആകെ നേടിയത് ആറ് ഗോളുകൾ മാത്രമാണ്. പക്ഷെ മെസ്സി 14 അസിസ്റ്റുകൾ സംഭാവന ചെയ്തു.

Rate this post