❝മൗറീഷ്യോ പോച്ചെറ്റിനോ പുറത്ത് , മെസ്സിയെയും നെയ്മറെയും എംബാപ്പയെയും പരിശീലിപ്പിക്കാൻ സിദാനെത്തുമോ ?❞

ഈ സീസണിൽ ഫ്രഞ്ച് ക്ലബ്ബിനെ പത്താം ലീഗ് കിരീടത്തിലേക്ക് നയിച്ച മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയെ ലീഗ് വൺ വമ്പൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) പുറത്താക്കിയതായി റിപ്പോർട്ട്.പൊച്ചെറ്റിനോയുടെ കരാറിൽ ഒരു വർഷം ബാക്കിയുണ്ടായിരുന്നു. അർജന്റീനിയൻ പരിശീലകന്‌ പകരമായി മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദീൻ സിദാൻ ഫ്രഞ്ച് ചാമ്പ്യന്മാരോടൊപ്പം ചേരുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.നിലവിലെ നൈസ് ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ പേരും ഉയർന്നു വരുന്നുണ്ട്.

രണ്ടാം സ്ഥാനക്കാരായ മാഴ്‌സെയിലേക്കാൾ 15 പോയിന്റ് വ്യത്യാസത്തിൽ പിന്നിലാക്കിയാണ് പത്താം ലീഗ് 1 കിരീടത്തിലേക്ക് പോച്ചെറ്റിനോ പാരിസിനെ നയിച്ചത്. ഈ സീസണിലെ മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിൽ ഏതെങ്കിലുമൊരു വിജയത്തിന്റെ ഏറ്റവും വലിയ മാർജിനാണ്.2021 സീസണിന്റെ അവസാനത്തിൽ റയൽ മാഡ്രിഡ് വിട്ടതിന് ശേഷം ക്ലബ് ഇല്ലാതെ നിൽക്കുന്ന സിദാൻ തന്നെയാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മുൻ‌ഗണന കൊടുക്കുന്നത്. ക്ലബ്ബിന്റെ ഉടമയായ അൽ താനി ർഷങ്ങളായി സിദാനുമായി വളരെ അടുപ്പത്തിലാണ്.

PSG യുടെ മുൻ‌ഗണന സിദാൻ ആണെങ്കിലും ഒരു ക്ലബ്ബിന്റെ മാനേജ്‌മെന്റ് റോൾ ഏറ്റെടുക്കുന്നതിന് പകരം ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആണ് ഫ്രഞ്ച് ഇതിഹാസം ആഗ്രഹിക്കുന്നത്.അതിനാൽ 2021 സീസണിൽ PSG-ക്ക് മുന്നോടിയായി ലില്ലിനെ ലീഗ് 1 കിരീടം നേടാൻ സഹായിച്ച ക്രിസ്റ്റോഫ് ഗാൽറ്റിയറെയും ലീഗ് 1 ഭീമന്മാർ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.നിലവിൽ നൈസിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്ന ഗാൽറ്റിയർ ഈ റോൾ ഏറ്റെടുക്കാൻ തലപര്യപെടുന്നുണ്ട്. പിഎസ്ജിയുമായി അദ്ദേഹം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട് .

സെവില്ല പരിശീലകനായ ജൂലെൻ ലോപെറ്റെഗുയിയും സാധ്യത ലിസ്റ്റിലുള്ള ഒരാളാണ് , അതേസമയം റിവർ പ്ലേറ്റിന്റെ മാർസെലോ ഗല്ലാർഡോ, സ്‌പോർട്ടിംഗിന്റെ റൂബൻ അമോറിം എന്നിവരാണ് ഷോർട്ട്‌ലിസ്റ്റിലെ മറ്റ് പേരുകൾ.ഫ്രഞ്ച് ചാമ്പ്യന്മാരുമായി പുതിയ മൂന്ന് വർഷത്തെ കരാർ ഒപ്പിടാൻ കൈലിയൻ എംബാപ്പെ തയ്യാറായതിന് ശേഷം സീനിയർ റോളുകളിൽ പിഎസ്ജി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Rate this post