റൊണാൾഡോയുടെ അൽ-നസർ ഇന്ന് പാരീസിനെതിരെ, നെയ്മർ കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

യൂറോപ്പ്യൻ ഫുട്ബോൾ സീസണിന് മുന്നോടിയായി നടക്കുന്ന പ്രീ സീസൺ മത്സരങ്ങളിൽ ജപ്പാനിലെ ഒസാക്കയിലെ നാഗായ് സ്റ്റേഡിയത്തിൽ വച്ച് ഇന്ന് കിടിലൻ പോരാട്ടമാണ് അരങ്ങേറുന്നത്, ക്രിസ്ത്യാനോ റൊണാൾഡോ നയിക്കുന്ന സൗദി ക്ലബ്ബായ അൽ നസർ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയെയാണ് നേരിടുന്നത്.

ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 3:50 നടക്കുന്ന മത്സരത്തിൽ പാരീസ് സെന്റ് ജർമൻ വിജയം ലക്ഷ്യമാക്കിയാണ് സൗദി ക്ലബ്ബിനെതിരെ കളിക്കാൻ ഇറങ്ങുന്നത്, നേരത്തെ സൗദി ഓൾ സ്റ്റാർ ഇലവനെതിരെ കളിക്കാൻ ഇറങ്ങിയ പാരീസ് സെന്റ് ജർമയിന് അന്ന് നാലിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയിരുന്നു.

ലിയോ മെസ്സി നെയ്മർ ജൂനിയർ കിലിയൻ എംബാപ്പെ തുടങ്ങിയ താരനിരയാണ് അന്ന് സൗദി ഹോട്സ്റ്റർ ഇലവൻ ടീമിനെതിരെ അണിനിരന്നത്. സൗദി ഓൾ സ്റ്റാർ ഇലവനിൽ ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടെയാണ് അണിനിരന്നത്. മത്സരത്തിൽ ഇരട്ട കോളുകൾ നേടി മിന്നിത്തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബലത്തിൽ ഓൾ സ്റ്റാർ ഇലവൻ പൊരുതി നോക്കിയെങ്കിലും പി എസ് ജി വിജയിക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന സൗദി ക്ലബ്ബായ നസർ വേഴ്സസ് പി എസ് ജി മത്സരത്തിൽ കിലിയൻ എംബാപ്പ പി എസ് ജി നിരയിൽ അണിനിരക്കുന്നില്ലെങ്കിലും നെയ്മർ ജൂനിയർ ഫ്രഞ്ച് ക്ലബ്ബിനു വേണ്ടി കളിച്ചേക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ഇന്ന് ക്രിസ്ത്യാനോ റൊണാൾഡോ vs നെയ്മർ ജൂനിയർ പോരാട്ടം ആരാധകർ ആഗ്രഹിക്കുന്നുണ്ട്.